2024ലെ കേരള ബോക്‌സ് ഓഫീസിലെ ആദ്യ അന്യഭാഷ ഹിറ്റ്, പണം വാരിക്കുട്ടി ധനുഷിന്റെ ക്യാപ്റ്റന്‍ മില്ലര്‍

Captain Miller
Captain Miller
കെ ആര്‍ അനൂപ്| Last Modified വെള്ളി, 19 ജനുവരി 2024 (17:21 IST)
മലയാളികള്‍ എല്ലാ ഭാഷ ചിത്രങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്. തമിഴ് സിനിമകള്‍ക്കും ധാരാളം പ്രേക്ഷകര്‍ ഉണ്ട് കേരളക്കരയില്‍. മികച്ച കളക്ഷനും ഇവിടെനിന്ന് നേടാറുണ്ട്. ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയ ക്യാപ്റ്റന്‍ മില്ലറും കേരളത്തില്‍നിന്ന് മികച്ച കളക്ഷന്‍ നേടി. 2024ലെ കേരള ബോക്‌സ് ഓഫീസിലെ ആദ്യ അന്യഭാഷ ഹിറ്റായി മാറുകയും ചെയ്തു.

ജനുവരി 12നാണ് ക്യാപ്റ്റന്‍ മില്ലര്‍ പ്രദര്‍ശനത്തിന് എത്തിയത്. കേരളത്തില്‍ നിന്ന് മാത്രം നാല് കോടിയോളം കളക്ഷന്‍ നേടി. ആദ്യ രണ്ടു ദിനങ്ങളില്‍ നിന്ന് രണ്ട് കോടിയാണ് ചിത്രം നേടിയത്. മികച്ച തുടക്കം തുടക്കം തന്നെയായി ഇത് മാറി. ധനുഷിന്റെ ഒരു സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ഓപ്പണിങ് ആണ് ക്യാപ്റ്റന്‍ മില്ലറിന് ലഭിച്ചത്.

നിലവിലുള്ള ഷോകളുടെ എണ്ണം കൂടി കണക്കിലെടുക്കുമ്പോള്‍ 5-6 കോടിക്ക് അടുത്ത് ചിത്രം കേരളത്തില്‍നിന്ന് മാത്രം നേടുമെന്നാണ് കണക്കുകൂട്ടുന്നത്.ഇതിനകം ആഗോളതലത്തില്‍ 81.20 കോടി നേടിയിരിക്കുന്നത്. തെലുങ്ക് പതിപ്പ് ജനുവരി 25ന് പ്രദര്‍ശനത്തിന് എത്തും.തമിഴ്, കന്നട, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :