കണ്ണൂരിൽ അയൽവാസിയുടെ വെടിയേറ്റ് ഒരാൾ മരിച്ചു

അഭിറാം മനോഹർ| Last Modified വ്യാഴം, 25 മാര്‍ച്ച് 2021 (16:04 IST)
കണ്ണൂരിൽ അയൽവാസികൾ തമ്മിലുള്ള തർക്കത്തിനിടെ ഒരാൾ മരിച്ചു. കാനംവയൽ ചേനാട്ട് കൊല്ലിയിലെ കൊങ്ങോലയിൽ സെബാസ്റ്റ്യനാണ് മരിച്ചത്.

ചീരുപുഴയിൽ രാവിലെ എട്ട് മണിക്കാണ് സംഭവം. സംഭവത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. മദ്യപിച്ച് ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്‌തതിനാണ് വെടിവെച്ചത് എന്നാണ് പ്രാഥമിക വിവരം. സെബാസ്റ്റ്യനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം പ്രതി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :