ചെന്നൈ, രാജസ്ഥാന്‍ ടീമുകളിലെ യുവതാരങ്ങളുടെ ഭാവിയില്‍ ആശങ്ക: ദ്രാവിഡ്

ഐപിഎല്‍ വാതുവെപ്പ് , രാഹുല്‍ ദ്രാവിഡ് , സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് , ക്രിക്കറ്റ്
മുംബൈ| jibin| Last Modified ശനി, 18 ജൂലൈ 2015 (14:42 IST)
ഐപിഎല്‍ വാതുവെപ്പ് വിലക്കില്‍ കുടുങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളിലെ യുവതാരങ്ങളുടെ ഭാവിയില്‍ ആശങ്ക അറിയിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡ്. ഒന്നോ രണ്ടോ പേരുടെ തെറ്റിന് ഒരു ടീം മുഴുവന്‍ ബലിയാടുകുന്നത് യുവാക്കളുടെ ക്രിക്കറ്റ് ജീവിതത്തെ ബാധിക്കും. ഈ സന്ദര്‍ഭം നിരാശാജനകമാണെന്നും ഇന്ത്യയുടെ വന്‍മതില്‍ പറഞ്ഞു.

ഇരു ടീമുകളിലെയും മുതിര്‍ന്ന താരങ്ങള്‍ക്കും കോച്ചുമാര്‍ക്കും മറ്റു ടീമുകളില്‍ അവസരം ലഭിക്കും. എന്നാല്‍, അവസരം നഷ്ടപ്പെടുന്നത് യുവതാരങ്ങള്‍ക്ക് ആയിരിക്കും. അത് അവരുടെ ഭാവിയെ ബാധിക്കും. ഒരു പിരമിഡായി ടീമിനെ കണ്ടാല്‍ അതിന്റെ താഴെ ഭാഗമാണ് ഇപ്പോള്‍ അനന്തരഫലം അനുഭവിക്കുന്നതെന്നും ദ്രാവിഡ് പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ നിരാശയുണ്ട്. എന്നാല്‍ ക്രിക്കറ്റിന്റെ നല്ല ഭാവിക്കായി സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ നിയോഗിച്ച കമ്മിറ്റിയുടെ കണ്ടെത്തലുകളെ മാനിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

ടീമിന്റെ ഉടമകളുടെയും ഓഹരി ഉടമകളുടെയും പ്രവൃത്തികള്‍ക്ക് കോച്ച് ഏതെങ്കിലും തരത്തില്‍ പങ്കാളിയാകുമോ ഉത്തരവാദിയാകുമോയെന്നൊക്കെ ജനങ്ങള്‍ തീരുമാനിക്കട്ടെ. ഇതിലെ ന്യായ അന്യായങ്ങള്‍ വേര്‍തിരിക്കാന്‍ താന്‍ ആളല്ല. എന്നാല്‍ ഈ വിധി കൊണ്ട് അന്യായമായി ഭാരം പേറുന്നവരുടെ അവസ്ഥയില്‍ വേദനയുണ്ടെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. ക്രിക്കറ്റിന്റെ ഭാവി നല്ലതാകണം. എന്നാല്‍ യുവതാരങ്ങളുടെ ക്രിക്കറ്റ് ജീവിതം ഇരുട്ടിലാകാതെ നോക്കാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് ...

SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
ലങ്കന്‍ സ്പിന്‍ ജോഡിയായ മഹീഷ് തീക്ഷണ, വാനിന്ദു ഹസരങ്ക എന്നിവരാകും രാജസ്ഥാന്റെ ബൗളിംഗ് ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ...

Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
സഞ്ജു സാംസണിനെ ഇമ്പാക്ട് പ്ലെയറായി ഉപയോഗിക്കുന്നതിനാല്‍ ശുഭം ദുബെ പ്ലേയിംഗ് ഇലവനില്‍ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ...

Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്‍സിബി ജേഴ്‌സിയണിഞ്ഞ ആദ്യ കളിയില്‍ തിളങ്ങി ക്രുണാല്‍
മെഗാ താരലേലത്തില്‍ 5.75 കോടിക്കാണ് ആര്‍സിബി ക്രുണാല്‍ പാണ്ഡ്യയെ സ്വന്തമാക്കിയത്

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ...

Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന്‍ ഗാര്‍ഡന്‍സില്‍ തീയായി രഹാനെ
സ്‌കോര്‍ ബോര്‍ഡില്‍ നാല് റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ ...

India vs New Zealand, Champions Trophy Final 2025: നന്നായി ...

India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന്‍ പറ്റില്ല; ചാംപ്യന്‍സ് ട്രോഫി ഫൈനല്‍ ഏത് പിച്ചിലെന്നോ?
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചത്

Ashutosh Sharma: അശുതോഷിനെ പഞ്ചാബ് അങ്ങനെ ഉപേക്ഷിച്ചതല്ല, ...

Ashutosh Sharma: അശുതോഷിനെ പഞ്ചാബ് അങ്ങനെ ഉപേക്ഷിച്ചതല്ല, റീട്ടെയ്ൻ ചെയ്യാതിരുന്നതിന് കാരണം ഈ ഐപിഎൽ നിയമം
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 31 പന്തില്‍ 66 റണ്‍സുമായി തകര്‍പ്പന്‍ പ്രകടനമാണ് താരം ...

Sanjiv Goenka- Rishab Pant: അതൊക്കെ അസൂയക്കാർ പറയുന്നതല്ലെ, ...

Sanjiv Goenka- Rishab Pant: അതൊക്കെ അസൂയക്കാർ പറയുന്നതല്ലെ, മത്സരശേഷം ചിരിച്ച മുഖവുമായി പന്തിനരികെ ഗോയങ്ക, ചിത്രങ്ങൾ പങ്കുവെച്ച് ഡൽഹി ക്യാപ്പിറ്റൽസ്
ഈ സംഭവത്തിന് പിന്നാലെയാണ് 2025ലെ താരലേലത്തിന് മുന്‍പായി രാഹുല്‍ ലഖ്‌നൗ ടീം വിട്ടത്. കെ ...

Argentina vs Brazil: പുലർച്ചെ 5:30ന് ഫുട്ബോൾ ലോകം ...

Argentina vs Brazil:  പുലർച്ചെ 5:30ന് ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ബ്രസീൽ- അർജൻ്റീന പോരാട്ടം, മത്സരം എവിടെ കാണാം?
ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ യോഗ്യതയ്ക്ക് തൊട്ടരികില്‍ നില്‍ക്കുന്ന അര്‍ജന്റീനയ്ക്ക് ...

Rishab Pant: ഭാഗ്യം ഒപ്പമുണ്ടായിരുന്നില്ല, ക്രിക്കറ്റിൽ ...

Rishab Pant: ഭാഗ്യം ഒപ്പമുണ്ടായിരുന്നില്ല, ക്രിക്കറ്റിൽ അവസരങ്ങൾ നഷ്ടമാവുക സ്വാഭാവികമെന്ന് പന്ത്
ഞങ്ങളുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ വളരെ നന്നായി കളിച്ചു. ഈ വിക്കറ്റില്‍ അത് വളരെ നല്ല ...

Ashutosh Sharma: ബാറ്റ് കിട്ടിയാൽ സിക്സടിച്ച് ...

Ashutosh Sharma: ബാറ്റ് കിട്ടിയാൽ സിക്സടിച്ച് ജയിപ്പിക്കാമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു: അശുതോഷ് ശർമ
കഴിഞ്ഞ സീസണില്‍ നിന്ന് നല്ല കാര്യങ്ങള്‍ സ്വീകരിച്ചെന്നും തെറ്റുകള്‍ ...