ഇനിയും റിലീസ് മാറുമോ ?കപ്പേള റീമേക്ക് പുതിയ റിലീസ് തീയതിയില്‍ തിയറ്ററുകളിലേക്ക്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 23 ജനുവരി 2023 (11:14 IST)
അനിഖ സുരേന്ദ്രന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് ബുട്ട ബൊമ്മ. കപ്പേള റീമേക്കില്‍ അര്‍ജുന്‍ ദാസ് പ്രധാന വേഷത്തില്‍ എത്തുന്നു. നേരത്തെ ജനുവരി 26ന് റിലീസ് പ്രഖ്യാപിച്ചിരുന്ന സിനിമ ഫെബ്രുവരി നാലിലേക്ക് മാറ്റി.

ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കില്‍ ചെയ്യുന്നത് അര്‍ജുന്‍ ദാസ് ആണ്. റോഷന്‍ മാത്യുവിന്റെ വേഷം സൂര്യ വിശിഷ്ട ആണ് ചെയ്യുന്നത്.

ഷൂരി ചന്ദ്രശേഖറും ടി രമേശും ആണ് ചിത്രം സംവിധാനം ചെയ്ത്.സിത്താര എന്റര്‍ടെയ്ന്‍മെന്റ്സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപി സുന്ദര്‍

സംഗീതം ഒരുക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :