വിജയ്‌ക്കൊപ്പം വെട്രിമാരൻ, ചിത്രം അടുത്ത വര്‍ഷം !

കെ ആര്‍ അനൂപ്| Last Modified ശനി, 25 ജൂലൈ 2020 (13:22 IST)
വിജയ്‌ക്കൊപ്പം ഒരു സിനിമ ചെയ്യാൻ സംവിധായകൻ വെട്രിമാരൻ പദ്ധതിയിട്ടിരുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വാർത്ത വന്നതിന് പിന്നാലെ ആരാധകരും വലിയ ആവേശത്തിലായിരുന്നു. എന്നാൽ ഈ ചിത്രത്തെക്കുറിച്ച് പിന്നീട് അപ്‌ഡേറ്റുകളൊന്നും വന്നിരുന്നില്ല. ഇപ്പോഴിതാ വിജയ്‌ക്കൊപ്പം പ്രവർത്തിക്കാൻ താൻ പദ്ധതിയിട്ടിരിക്കുകയാണെന്ന് വെട്രിമാരൻ വെളിപ്പെടുത്തി.

അതേസമയം, ലോക്ക് ഡൗണിനുശേഷം നടൻ സൂരി നായകനാകുന്ന വെട്രിമാരൻറെ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. സൂരിയുടെ ചിത്രം പൂർത്തിയാക്കിയ ശേഷം വെട്രിമാരൻ നായകനായ ‘വാദി വാസൽ’സംവിധാനം ചെയ്യും. അതേപോലെതന്നെ വിജയുടെ പൂർത്തിയാക്കാനുള്ള സിനിമകളും കൂടി പൂർത്തിയാക്കിയ ശേഷമായിരിക്കും വിജയുമായി സിനിമ ചെയ്യുകയെന്നും സംവിധായകൻ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :