കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 28 ഡിസംബര്‍ 2022 (11:48 IST)
ഷാജി കൈലാസ്-
ഭാവന കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഹണ്ട് ചിത്രീകരണം ആരംഭിച്ചു. പാലക്കാടാണ് ഷൂട്ടിങ്ങിന് തുടക്കമാണിത്. കഞ്ചിക്കോട് സൂര്യ റിട്രീറ്റില്‍ ലളിതമായ ചടങ്ങുകള്‍ നടന്നത്. ഷാജി കൈലാസ് ആദ്യ ഭദ്രദീപം തെളിയിച്ചു.
ആദ്യ ഷോട്ടില്‍ ഭാവന അഭിനയിച്ചു.സസ്‌പെന്‍സ്, ഹൊറര്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
ഡോ.കീര്‍ത്തി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്.ഡോ.സാറയായി അതിഥി രവിയുമുണ്ട്.രഞ്ജി പണിക്കര്‍ ,അജ്മല്‍ അമീര്‍ ,രാഹുല്‍ മാധവ്, ചന്തു നാഥ്, ജി.സുരേഷ് കുമാര്‍, നന്ദു ,അജ്മല്‍ അമീര്‍ ,രാഹുല്‍ മാധവ്, അനുമോഹന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
നിഖില്‍ ആനന്ദ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജാക്ക്‌സണ്‍ ഛായാഗ്രാഹണവും കൈലാസ് മേനോന്‍ സംഗീതവും ഒരുക്കുന്നു.എഡിറ്റിംഗ്: അജാസ്.ജയലക്ഷ്മി ഫിലിംസിന്റെ ബാനറില്‍ കെ രാധാകൃഷ്ണനാണ് ചിത്രം നിര്‍മിക്കുന്നത്.