കെ ആര്‍ അനൂപ്|
Last Modified ശനി, 25 സെപ്‌റ്റംബര്‍ 2021 (10:09 IST)
എസ്.പി. ബാലസുബ്രഹ്മണ്യം ഇല്ലാത്ത ഒരു വര്‍ഷം കടന്നുപോയി. അദ്ദേഹം ഒടുവിലായി പാടിയ അണ്ണാത്തെയിലെ ഗാനം കേള്‍ക്കാനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. ഗാനത്തിന്റെ തെലുങ്ക് പതിപ്പ് പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് സംഗീതസംവിധായകന്‍ ഇമ്മന്‍ അറിയിച്ചു. എസ്പിബിയുടെ ഓര്‍മ്മകളിലാണ് അദ്ദേഹം.
'ഒന്നാം ചരമവാര്‍ഷികത്തില്‍ ഇതിഹാസ എസ്പിബി സാറിനെ അനുസ്മരിക്കുന്നു. നിങ്ങളുടെ സംഗീതം ദീര്‍ഘകാലം നിലനില്‍ക്കും.നിങ്ങളുമായി സഹകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് തീര്‍ച്ചയായും ഒരു അനുഗ്രഹമാണ്.ഞങ്ങളുടെ ഗാനം ലോകവുമായി പങ്കിടാന്‍ കാത്തിരിക്കാനാവില്ല'-ഇമ്മന്‍ കുറിച്ചു.