എസ്പി ബാലസുബ്രഹ്മണ്യത്തിന്റ ആദ്യ ചരമവാര്‍ഷികം, അണ്ണാത്തെ ആദ്യഗാനം നാളെ എത്തില്ല

കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (15:08 IST)

എസ്പി ബാലസുബ്രഹ്മണ്യം ഇല്ലാത്ത ഒരു വര്‍ഷം.അദ്ദേഹത്തിന്റെ ആദ്യ ചരമവാര്‍ഷികത്തില്‍ ഇതിഹാസ ഗായകന് ഹൃദയംഗമമായ ആദരാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാലോകം പദ്ധതിയിട്ടിരുന്നു. അദ്ദേഹം ആലപിച്ച അണ്ണാത്തെയിലെ ആദ്യ ഗാനം നാളെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കേണ്ടതായിരുന്നു. എന്നാല്‍ നാളെ ആദ്യഗാനം എത്തില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

എസ്പി ബാലസുബ്രഹ്മണ്യം സാറിന്റെ ശബ്ദത്തില്‍ നിന്നുള്ള ഊര്‍ജ്ജസ്വലമായ ഒരു ഗാനമായിരിക്കും ഇതെന്ന് സംഗീതസംവിധായകന്‍ ഇമ്മന്‍ പറയുന്നു.
എസ്പിബി സാറിനൊപ്പം ഗാനത്തിന്റെ തെലുങ്ക് പതിപ്പ് നിര്‍മ്മിക്കാന്‍ ഞങ്ങള്‍ ആലോചിച്ചു, പക്ഷേ നിര്‍ഭാഗ്യവശാല്‍ അത് സംഭവിച്ചില്ല, ഞങ്ങള്‍ ഇതുവരെ തെലുങ്ക് ഗാനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :