ക്രിക്കറ്റ് താരവുമായി രശ്മിക മന്ദാനയുടെ പ്രണയം? പ്രതികരിച്ച് നടി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 മാര്‍ച്ച് 2023 (15:37 IST)
രശ്മിക മന്ദാനയുടെ പ്രണയ വാര്‍ത്തകള്‍ സ്ഥിരം ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. നടിയെ പുകഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മാന്‍ ഗില്‍ സംസാരിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇതിനിടെ ക്രിക്കറ്റ് താരം നടിയോട് പ്രണയ അഭ്യര്‍ത്ഥന നടത്തിയെന്ന പ്രചാരണവും നടന്നു. ഇതിനോട് രശ്മിക തന്നെ പ്രതികരിച്ചു.

അടുത്തിടെ ഒരു പ്രമോഷന്റെ ഭാഗമായി മുംബൈയിലെത്തിയപ്പോള്‍ പ്രണയത്തെക്കുറിച്ച് നടിയോട് ചോദ്യങ്ങള്‍ ഉയര്‍ന്നു.ക്രിക്കറ്റ് താരത്തിന് ഉള്‍പ്പടെ എല്ലാവര്‍ക്കും നിങ്ങളെ ഇഷ്ടമാണ് എന്നു പറഞ്ഞപ്പോള്‍ എപ്പോഴും ഉള്ള പോലെ തലയാട്ടുക മാത്രമാണ് നടി ചെയ്തത്.


ക്രിക്കറ്റ് താരത്തിന്റെ പ്രണയാഭ്യര്‍ത്ഥനയെ കുറിച്ച് നടി ഒന്നും മിണ്ടിയില്ല. രശ്മികയോട് തനിക്ക് ക്രഷ് ഉണ്ടെന്ന് ശുഭ്മാന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച് ശുഭ്മാന്‍ തന്നെ രംഗത്തെത്തിയിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :