അഭിറാം മനോഹർ|
Last Updated:
ശനി, 11 ജൂലൈ 2020 (13:24 IST)
തന്റെ സിനിമകളിലെ ഗാനങ്ങൾ ഇറങ്ങുമ്പോൾ മാത്രം സോഷ്യൽ മീഡിയയിൽ നടക്കുന്ന ഡിസ്‌ലൈക്ക് ക്യാമ്പയിനുകൾക്കെതിരെ സംവിധായകൻ ഒമർ ലുലു. നെപ്പോട്ടിസം എന്ന് ഫെയ്‌സ്ബുക്കില്‍ കിടന്ന് കരയുകയും ചെയ്യുകയും
തങ്ങളുടെ ഇഷ്ട താരങ്ങളുടെ മക്കളെ കണ്ടാല്‍ എങ്ങനെയാ അച്ഛന്റെ അല്ലേ ചോര എന്ന് ചോദിക്കുന്നവരും ചെയ്യുന്നവരാണ് മലയാളികളെന്നും ഒമർ ലുലു വിമർശിക്കുന്നു.
ഒമർ ലുലുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
ഒമർ ലുലു സിനിമയിലെ പാട്ട് ഇറങ്ങുന്ന സമയത്ത് മാത്രം കാണുന്ന
dislike campaign കാരണം എന്താ "നല്ല മലയാളത്തിൽ ഉള്ള വരികൾ ഉപയോഗിച്ചൂടെ “ അങ്ങനെ പലതും പല കാരണങ്ങൾ പിന്നെ ട്രോളൻമാരുടെ മെയ്യിൻ ഐറ്റവും "വയലാർ എഴുതുമോ ഇതുപോലെ" എന്നുള്ള കമ്മന്റസും.
Nepotism എന്ന് Facebookൽ കിടന്ന് കരയുകയും ചെയ്യും തങ്ങളുടെ ഇഷ്ട താരങ്ങളുടെ മക്കളെ കണ്ടാൽ എങ്ങനെയാ അച്ഛന്റെ അല്ലേ ചോരാ പിന്നെ പുലിയാവാതെ ഇരിക്കുമോ ഇനി പരാജയപ്പെട്ടാൽ അവൻ തിരിച്ചു വരും ഫഹദ് ഫാസിലിനെ കണ്ടിലേ മുതലായവ വേറെയും ഒരാളുടെയും സപ്പോർട്ട് ഇല്ലാതെ ഒരു മലയാളി ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എത്തി അവനെ ബാൻ ചെയ്‌ത് വീട്ടിലിരിത്തിപ്പോൾ മലയാളിക്ക് സന്തോഷം എന്നിട്ട് പറയാ അഹങ്കാരി അവന് അത് വേണം.