വീണ്ടും പെണ്‍ സംവിധായകയുടെ ചിത്രത്തില്‍ മമ്മൂട്ടി, 'പുഴു' ടീം തിരിച്ചുവരുന്നു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 5 ഓഗസ്റ്റ് 2022 (11:08 IST)
പുഴുവിനു ശേഷം വീണ്ടും മമ്മൂട്ടിയും സംവിധായക രത്തീനയും ഒന്നിക്കുന്നു.സിന്‍സില്‍ സെല്ലിലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. പുഴുവിന്റെ നിര്‍മ്മാതാവ് കൂടിയാണ് ഇദ്ദേഹം.

നിലവില്‍ ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പോലീസ് ത്രില്ലര്‍ ചിത്രത്തില്‍ അഭിനയിച്ച് വരുകയാണ് മമ്മൂട്ടി. ഇത് പൂര്‍ത്തിയായ ശേഷം പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്.

പുതിയ സിനിമയുടെ പേരോ അണിയറ പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങളോ പുറത്തുവന്നിട്ടില്ല. ഈ വിവരങ്ങള്‍ വൈകാതെ തന്നെ നിര്‍മ്മാതാക്കള്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :