മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കാനൊരുങ്ങി ആരാധകർ, കാൽ ലക്ഷം ആരാധകർ രക്തദാനം നടത്താൻ ഒരുങ്ങുന്നു

അഭിറാം മനോഹർ| Last Modified ഞായര്‍, 27 ഓഗസ്റ്റ് 2023 (20:12 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ഇരുപത്തയ്യായിരം ആരാധകര്‍ രക്തദാനം നടത്താനൊരുങ്ങുന്നു. മമ്മൂട്ടിയുടെ ആരാധക കൂട്ടായ്മയായ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണലാണ് രക്തദാനത്തിന് നേതൃത്വം നല്‍കുന്നത്.

ഇന്ത്യയുള്‍പ്പടെ 17 രാജ്യങ്ങളിലായി നടപ്പിലാക്കുന്ന രക്തദാനം ഓഗസ്റ്റ് അവസാനവാരമാരംഭിക്കുമെന്ന് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ സെക്രട്ടറി സയ്യീദ് മുഹമ്മദ് പറഞ്ഞു. അതേസമയം കേരളത്തില്‍ രക്തസാനം വിപുലമായി നടത്താനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ കേരള സ്‌റ്റേറ്റ് കമ്മിറ്റി അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :