കഥ തലൈവർക്ക് ബോധിച്ചില്ല, ലോകേഷ് സിനിമയിൽ മാറ്റങ്ങൾ നിർദേശിച്ച് രജിനികാന്ത്

അഭിറാം മനോഹർ| Last Modified ചൊവ്വ, 13 ഫെബ്രുവരി 2024 (14:59 IST)
ലിയോ എന്ന വിജയ് സിനിമയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ തമിഴകത്തിന്റെ സൂപ്പര്‍ താരമായ രജനീകാന്താണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തലൈവര്‍ 171 എന്നാണ് സിനിമയ്ക്ക് താത്കാലികമായി പേരിട്ടിരിക്കുന്നത്. പുറത്തുവരുന്ന ഏറ്റവും പുതിയ വാര്‍ത്ത പ്രകാരം ലോകേഷിന്റെ കഥയില്‍ രജിനികാന്ത് തൃപ്തനല്ലെന്നും കഥയില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ രജിനി നിര്‍ദേശിച്ചെന്നുമുള്ള വിവരമാണ് ലഭിക്കുന്നത്. തമിഴ് മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ലോകേഷ് കനകരാജ് തലൈവര്‍ 171ന്റെ സ്‌ക്രിപ്റ്റ് വര്‍ക്ക് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. സിനിമയുടെ ഫസ്റ്റ് ലൈന്‍ ഇഷ്ടമായെങ്കിലും കഥ ഡെവലപ്പ് ചെയ്തപ്പോള്‍ അതില്‍ രജിനിയ്ക്ക് പല കാര്യങ്ങളിലും അതൃപ്തിയുണ്ടായതായാണ് റിപ്പോര്‍ട്ട്. വയലന്‍സ് വളരെ നിറഞ്ഞ ആക്ഷന്‍ സ്വീക്വന്‍സുകള്‍ ഒഴിവാക്കാന്‍ രജിനി ആവശ്യപ്പെട്ടു. കൂടാതെ കഥയിലും ചില മാറ്റങ്ങള്‍ നടത്താന്‍ രജിനി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ലോകേഷ് സിനിമയിലെ പ്രധാനഭാഗമായ ലഹരിമരുന്ന് ഗാങ്ങ് അല്ലാതെയാകും ഈ ഒരുങ്ങുക. രജിനിയുടെ ജയിലര്‍ ഒരുക്കിയ സണ്‍ പിക്‌ചേഴ്‌സാണ് സിനിമ നിര്‍മിക്കുക. നിലവില്‍ ജയ് ഭീം ഒരുക്കിയ ജ്ഞാനവേല്‍ ഒരുക്കുന്ന വേട്ടയ്യന്‍ എന്ന സിനിമയിലാണ് രജിനികാന്ത് അഭിനയിക്കുന്നത്. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍,മഞ്ജു വാര്യര്‍,റാണ അടക്കം വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :