ആരാധകര്‍ കാത്തിരുന്ന ജയം രവി തിരിച്ചെത്തുന്നു ! കോമഡിക്കൊപ്പം കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ നടന്‍,'ബ്രദര്‍' വരുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (10:28 IST)
പൊന്നിയിന്‍ സെല്‍വന്‍ വിജയത്തിനുശേഷം കോളിവുഡില്‍ ജയം രവിയുടെ സ്ഥാനം ഒരുപടി മുകളിലേക്ക് ഉയര്‍ന്നു. നടന്റെ ഏറ്റവും പുതിയ ചിത്രമാണ് ബ്രദര്‍. എം രാജേഷ് സംവിധാനം സിനിമ കുടുംബ ബന്ധങ്ങള്‍ക്കും കോമഡിക്കും പ്രാധാന്യം നല്‍കുന്നതായിരിക്കുമെന്ന് ജയം രവി വെളിപ്പെടുത്തി.

ഹാസ്യ സിനിമകള്‍ക്ക് പേരുകേട്ട സംവിധായകനാണ് എം രാജേഷ്. അദ്ദേഹത്തിന്റെ സിനിമകള്‍ കോമഡിക്കൊപ്പം കുടുംബ ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നതാണെന്ന് ജയം രവി പറയുന്നു. ബ്രദറിലും അങ്ങനെ തന്നെ ആകുമെന്ന് നടന്‍ വെളിപ്പെടുത്തി. തന്റെ ആരാധകര്‍ കാത്തിരിക്കുന്ന തരത്തിലുള്ള കഥാപാത്രമായി സിനിമയില്‍ പ്രത്യക്ഷപ്പെടുമെന്നും കുറച്ച് കാലമായി ഇത്തരമൊരു സിനിമ ചെയ്തിട്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. തീര്‍ന്നില്ല ആസ്വാദകരെ പിടിച്ചെടുക്കുന്ന തരത്തിലുള്ള മനോഹരമായ ഡാന്‍സ് രംഗങ്ങളും ചിത്രത്തില്‍ ഉണ്ടെന്നും ഇത് തീര്‍ത്തും വാണിജ്യ സിനിമയാണെന്നും പറയുന്നു ജയം രവി.

പ്രിയങ്ക മോഹനാണ് നായികയായി എത്തുന്നത്.ശരണ്യ പൊന്‍വണ്ണന്‍, വിടിവി ഗണേഷ്, നാട്ടി സീത, അച്യുത്, റാവു രമേഷ് തുടങ്ങിയ താരനിര അണിനിരക്കുന്നു.ഛായാഗ്രാഹണം വേകാനന്ദ് സന്തോഷും സംഗീതം ഹാരിസ ജയരാജുമാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :