കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 15 ഏപ്രില്‍ 2021 (11:08 IST)
മലയാളത്തിലും തമിഴിലുമായി ചിത്രീകരിക്കുന്ന കാളിദാസിന്റെ പുതിയ ചിത്രമാണ് 'രജനി'.ഈ സിനിമയുടെ ആവേശത്തിലാണ് താന്‍ എന്നും നടന്‍ പറഞ്ഞു. റെബ മോണിക്ക ജോണ്‍, നമിത പ്രമോദ്, സൈജു കുറുപ്പ്, അശ്വിന്‍ കുമാര്‍, കരുണാകരന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയെക്കുറിച്ച് കാളിദാസ് പറഞ്ഞ വാക്കുകളിലേക്ക്.
'എന്റെ അടുത്ത ദ്വിഭാഷാ ചിത്രത്തിന്റെ ശീര്‍ഷകം അനാവരണം ചെയ്തതില്‍ സന്തോഷമുണ്ട്. രജനി ഈ സിനിമയുടെ ഭാഗമാകാന്‍ ഞാന്‍ വളരെ ആവേശത്തിലാണ്, ഷൂട്ടിംഗ് നടക്കുന്നു. ഈ ചിത്രത്തിന്റെ തമിഴ് ശീര്‍ഷകം അടുത്തുതന്നെ പുറത്തുവരും'-കാളിദാസ് ജയറാം കുറിച്ചു.
നവാഗതനായ വിനില്‍ വര്‍ഗ്ഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായി 'ട്രാന്‍സ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിന്‍സെന്റ് വടക്കനാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്.നവരസ ഫിലിംസിന്റെ ബാനറില്‍ ശ്രീജിത്ത് കെഎസും ബ്ലെസി ശ്രീജിത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.