നിവിന്‍ പോളിക്കൊപ്പം ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സംവിധായകന്‍, പിറന്നാള്‍ ആശംസകളുമായി നടന്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (08:54 IST)

സിനിമാലോകം ആഘോഷിക്കുകയാണ് നിവിന്‍ പോളിയുടെ ജന്മദിനം. നടന്റെ പുതിയ സിനിമയുടെ തിരക്കുകളിലാണ്.മമ്മൂട്ടിയുടെ പേരന്‍പ് സംവിധായകന്‍ റാമിനൊപ്പം ഒരു സിനിമ ചെയ്യുകയാണ് നിവിന്‍. തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഈയടുത്താണ് ആരംഭിച്ചത്. ഇപ്പോഴിതാ സംവിധായകന്‍ റാമിന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ട് നിവിന്‍ എത്തി.

'ശുദ്ധമായ പാഷന്‍. ഒരു യഥാര്‍ത്ഥ മനുഷ്യന്‍. ജന്മദിനാശംസകള്‍ പ്രിയപ്പെട്ട റാം സര്‍'- നിവിന്‍ പോളി കുറിച്ചു.

മുടിയും താടിയും നീട്ടി വളര്‍ത്തിയ ലുക്ക് ഈ ചിത്രത്തിലും നിവിന്‍ പോളി തുടരുമെന്നാണ് കേള്‍ക്കുന്നത്.ടൈറ്റില്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വൈകാതെ പുറത്തുവരും.യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സൂരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സുരേഷ് കാമാച്ചിയുടെ വി ഫോര്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :