കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 5 ഒക്‌ടോബര്‍ 2021 (14:47 IST)
മമ്മൂട്ടിയുടെ പേരന്‍പ് സംവിധായകന്‍ റാം നിവിന്‍ പോളിക്കൊപ്പം ഒരു ചിത്രം ചെയ്യുകയാണ്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന സിനിമ അടുത്തിടെയായിരുന്നു പ്രഖ്യാപിച്ചത്. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയിരിക്കുകയാണ്.
ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള നിവിന്‍ പോളിയുടെയും സംവിധായകന്റെയും ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. ധനുഷ്‌കോടിയിലാണ് ചിത്രീകരണം തുടങ്ങിയിരിക്കുന്നത്. മുടിയും താടിയും നീട്ടി വളര്‍ത്തിയ ലൂക്ക ഈ ചിത്രത്തിലും നിവിന്‍ പോളി തുടരുമെന്നാണ് കേള്‍ക്കുന്നത്.
ടൈറ്റില്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വൈകാതെ പുറത്തുവരും.യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സൂരിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
സുരേഷ് കാമാച്ചിയുടെ വി ഫോര്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.