വരനെ ആവശ്യമുണ്ട്, അയ്യപ്പനും കോശിയും - 2 മെഗാഹിറ്റുകള്‍ !

അയ്യപ്പനും കോശിയും, വരനെ ആവശ്യമുണ്ട്, സച്ചി, അനൂപ് സത്യന്‍, ദുല്‍ക്കര്‍ സല്‍മാന്‍, പൃഥ്വിരാജ്, Ayyappanum Koshiyum, Varane Avashyamund, Sachy, Anoop Sathyan, Dulquer Salman, Prithviraj
ജോര്‍ജി സാം| Last Modified ശനി, 8 ഫെബ്രുവരി 2020 (15:49 IST)
2020ന്‍റെ തുടക്കം മലയാള സിനിമയ്ക്ക് നേട്ടങ്ങളുടേതാകുന്നു. തുടര്‍ച്ചയായി വിജയചിത്രങ്ങള്‍ സംഭവിക്കുകയാണ്. അഞ്ചാം പാതിരായും ഷൈലോക്കും ഗംഭീര പ്രകടനം നടത്തുമ്പോള്‍ തന്നെ രണ്ട് സിനിമകള്‍ റിലീസായിരിക്കുന്നു. അനൂപ് സത്യന്‍ സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’, സച്ചിയുടെ ‘അയ്യപ്പനും കോശിയും’ എന്നിവ. രണ്ട് സിനിമകള്‍ക്കും ഗംഭീര പ്രേക്ഷകസ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

സുരേഷ്ഗോപിയും ശോഭനയും ദുല്‍ക്കര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും ഒന്നിച്ച ‘വരനെ ആവശ്യമുണ്ട്’ ഒരു നല്ല ഫീല്‍‌ഗുഡ് എന്‍റര്‍ടെയ്‌നറാണ്. പൃഥ്വിരാജും ബിജുമേനോനും ടൈറ്റില്‍ കഥാപാത്രങ്ങളാകുന്ന അയ്യപ്പനും കോശിയുമാകട്ടെ ഒരു റിയലിസ്റ്റിക് മാസ് എന്‍റര്‍ടെയ്‌നറും.

വരനെ ആവശ്യമുണ്ട് എല്ലാ വിഭാഗത്തിലുമുള്ള പ്രേക്ഷകരെയും ആകര്‍ഷിച്ച് മുന്നേറുകയാണ്. അയ്യപ്പനും കോശിയുമാകട്ടെ യുവപ്രേക്ഷകരുടെ പിന്തുണയാര്‍ജ്ജിച്ചാണ് മികച്ച പ്രകടനം നടത്തുന്നത്. അനൂപ് സത്യന്‍, സത്യന്‍ അന്തിക്കാടിന്‍റെ വഴിയേ തന്നെ ഒരു ക്ലീന്‍ എന്‍റര്‍ടെയ്‌നര്‍ സൃഷ്ടിച്ചപ്പോള്‍, സച്ചി തന്‍റെ മുന്‍ തിരക്കഥയായ ഡ്രൈവിംഗ് ലൈസന്‍സിന്‍റെ പാത തന്നെ തിരഞ്ഞെടുത്ത് മാസ് പ്രേക്ഷകരെ വരുതിയിലാക്കി.

ആദ്യ പ്രതികരണമനുസരിച്ച്, ഈ രണ്ട് സിനിമകളും വലിയ ഹിറ്റുകളായി മാറാനാണ് സാധ്യത.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :