മയക്കുമരുന്ന് കേസ്: ദീപിക പദുക്കോൺ എൻസി‌ബിക്ക് മുന്നിൽ (വീഡിയോ)

അഭിറാം മനോഹർ| Last Modified ശനി, 26 സെപ്‌റ്റംബര്‍ 2020 (12:25 IST)
നടൻ സുശാന്ത് സിങ് രാജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസിൽ നടി ദീപിക പദുക്കോണിനെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യുന്നു. രാവിലെ 9:45ഓടെയാണ് നടി ചോദ്യം ചെയ്യലിനായി എൻസിബി ഓഫീസിൽ ഹാജരായത്.

കേസിൽ നേരത്തെ അറസ്റ്റിലായ റിയ ചക്രബർത്തിയുടെ വാട്‌സാപ്പ് ചാറ്റിൽ നിന്നാണ് നടിമാരായ ദീപിക പദുക്കോൺ,സാറ അലിഖാൻ,ശദ്ധ കപൂർ,രാകുൽ പ്രീത് സിങ് എന്നിവരുടെ പേരുകൾ ലഭിച്ചത്. കൂടാതെ ദീപികയും ശ്രദ്ധയും മയക്കുമരുന്ന് ആവശ്യപ്പെടുന്ന ചാറ്റുകളും എൻസി‌ബിക്ക് ലഭിച്ചിരുന്നു.നടി രാകുൽ പ്രീത് സിങ്ങിനെയും ദീപികയുടെ മാനേജർ കരിഷ്മയെയും എൻസിബി ഇന്നലെ നാല് മണിക്കൂറോളം ഒരുമിച്ചിരുത്തി ചോദ്യം ചെയ്‌തു. താൻ മയക്കുമരുന്ന് കൈയിൽ വെച്ചത് റിയ ചക്രബർത്തിക്ക് വേണ്ടിയാണെന്നാണ് രാകുൽ ഇന്നലെ മൊഴി നൽകിയത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :