രാകുൽ പ്രീത് സിങ് എൻസി‌ബിക്ക് മുന്നിൽ, ദീപികയെ നാളെ ചോദ്യം ചെയ്യും

അഭിറാം മനോഹർ| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (15:11 IST)
നടൻ സുശാന്ത് സിങ് രാജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ നടി രാകുൽ പ്രീത് സിങ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി. നടി പദുക്കോണിന്റെ മാനേജർ കരിഷ്‌മ പ്രകാശും അന്വേഷണസംഘത്തിന് മുന്നിലെത്തി.

ഇന്ന് ഹാജരാകാനാണ് ദീപികയോടും എൻസി‌ബി ആവശ്യപ്പെട്ടതെങ്കിലും ദീപികയുടെ ചോദ്യം ചെയ്യൽ നാളെത്തേക്ക് മാറ്റുകയായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ദീപിക ഇന്നലെ തന്നെ മുംബൈയിൽ എത്തിയിരുന്നു. ഭർത്താവും നടനുമായ രൺവീർ സിങിനൊപ്പമാണ് ദീപിക എത്തിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് ദീപിക, സാറാ അലി ഖാൻ,രാകുൽ പ്രീത് സിങ്,ശ്രദ്ധ കപൂർ എന്നിവരോടാണ് ഹാജരാകാൻ എൻസി‌ബി ആവശ്യപ്പെട്ടിട്ടുള്ളത്. ശദ്ധയേയും നാളെയാണ് ചോദ്യം ചെയ്യുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :