ബിഗ്ബോസ് താരം അപർണ മൾബറി സിനിമയിലേക്ക്, നായികയായും ഗായികയായും അരങ്ങേറും

അഭിറാം മനോഹർ| Last Modified ചൊവ്വ, 25 ജൂലൈ 2023 (14:22 IST)
ബിഗ്‌ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് അപര്‍ണ മള്‍ബറി. വിദേശിയാണെങ്കിലും കേരളത്തില്‍ സ്ഥിരതാമസമാക്കിയ അപര്‍ണ സമൂഹമാധ്യമങ്ങളില്‍ മലയാളം പറഞ്ഞും ഇംഗ്ലീഷ് പഠിപ്പിച്ചുമാണ് ശ്രദ്ധ നേടിയത്. സമൂഹമാധ്യമങ്ങളില്‍ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വൈറലാകാറുണ്ട്. ഇപ്പോഴിതാ സിനിമയിലും ചുവട് വെയ്ക്കാനൊരുങ്ങുകയാണ് താരം.

ഇ എം അഷ്‌റഫ് ഒരുക്കുന്ന സിനിമയിലാണ് അപര്‍ണ നായികയായി എത്തുന്നത്. സിനിമയില്‍ ഗായികയായും അപര്‍ണ തുടക്കം കുറിക്കും. സാംസ് പ്രൊഡക്ഷന്റെ ബാനറില്‍ എഴുത്തുകാരനും പ്രവാസിയുമായ മന്‍സൂര്‍ പള്ളൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :