മലയാള സിനിമയിലെ ഏറ്റവും സുന്ദരി അനു സിതാര: ഉണ്ണി മുകുന്ദൻ മനസ് തുറക്കുന്നു

അനു മുരളി| Last Modified ശനി, 4 ഏപ്രില്‍ 2020 (11:09 IST)
മലയാള സിനിമയുടെ സ്വന്തം മസിലളിയനാണ് ഉണ്ണി മുകുന്ദൻ. തനിക്ക് ഏറ്റവും ഇഷ്ടപെട്ട നടി ആരാണെന്ന് തുറന്നു പറയുകയാണ് താരം. ഒരു പ്രമുഖ എഫ് എം റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഉണ്ണി തന്റെ ഇഷ്ട നടിയെക്കുറിച്ച് തുറന്നു പറഞ്ഞത്. അനു സിതാരയാണ് ഉണ്ണിയുടെ ഇഷ്ട നായിക.

അനു സിത്താരയുടെ സൗന്ദര്യത്തില്‍ താനും ഒരു ആരാധകനാണെന്ന് ഉണ്ണി വെളിപ്പെടുത്തി. നടിയുമൊത്തുള്ള അഭിനയം ഓർത്തെടുത്തപ്പോഴാണ് അനു സിത്താര മലയാള സിനിമയിലെ ഏറ്റവും സുന്ദരിയായ നടിയാണെന്ന് ഉണ്ണിമുകുന്ദന്‍ തുറന്നു പറഞ്ഞത്. ഇക്കാര്യം അനു സിത്താരയോട് തന്നെ നേരിട്ട് പറഞ്ഞിട്ടുണ്ടോ എന്ന അവതാരകന്റെ മറു ചോദ്യത്തിന് അതിന്റെ ആവശ്യമൊന്നുമില്ല എന്നാണ് ഉണ്ണിമുകുന്ദന്‍ മറുപടി നല്‍കിയത്.

ഉണ്ണി മുകുന്ദനും അനു സിത്താരയും മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലാണ് ജോഡികളായി അഭിനയിച്ചത്. നേരത്തെ അച്ചായന്‍സ് എന്ന ചിത്രത്തില്‍ ഇരുവരും അഭിനയിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :