'സിനിമയില്‍ ശമ്പളം എത്ര'; മറുപടിയുമായി അനശ്വര രാജന്‍

അനശ്വരയെ കുറിച്ച് ഗൂഗിളില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞിരിക്കുന്ന ഒരു കാര്യം താരത്തിന്റെ ശമ്പളമാണ്

രേണുക വേണു| Last Modified ബുധന്‍, 10 ഓഗസ്റ്റ് 2022 (08:42 IST)

ബാലതാരമായി വന്ന് മലയാളികളുടെ മനസ് കീഴടക്കിയ അഭിനേത്രിയാണ് അനശ്വര രാജന്‍. അനശ്വര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മൈക്ക് എന്ന ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ തന്നെ കുറിച്ചുള്ള മോസ്റ്റ് ഗൂഗിള്‍ഡ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം. അനശ്വരയെ കുറിച്ച് ഗൂഗിളില്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞിരിക്കുന്ന ഒരു കാര്യം താരത്തിന്റെ ശമ്പളമാണ്. ഈ ചോദ്യത്തിനു അനശ്വര മറുപടിയൊന്നും നല്‍കിയില്ല. ഒരാളുടെ ശമ്പളം ചോദിക്കാന്‍ പാടില്ല എന്നാണ് അനശ്വര പറഞ്ഞത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :