കെ ആര്‍ അനൂപ്|
Last Modified ബുധന്‍, 2 ജൂണ്‍ 2021 (17:40 IST)
കൊവിഡ് മഹാമാരി കാലത്തും പ്രതീക്ഷയേകുന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. തന്റെ സഹപ്രവര്‍ത്തകരെ ഒപ്പം ചേര്‍ത്ത പിടിച്ച് നടന്‍ യാഷ്.കന്നഡ സിനിമാ മേഖലയിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സഹായവുമായെത്തിയിരിക്കുകയാണ് നടന്‍.
മൂവായിരത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് 5000 രൂപ വീതം നല്‍കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയയിലൂടെയാണ് നടന്‍ ഇക്കാര്യമറിയിച്ചത്.കന്നഡ സിനിമാ മേഖലയിലെ 21 വിഭാഗങ്ങളിലെ മൂവായിരത്തോളം ആളുകള്‍ക്ക് ഈ സഹായം ലഭിക്കും. 'കോവിഡ് സാഹചര്യം സൃഷ്ടിച്ച നഷ്ടങ്ങള്‍ക്കും വേദനങ്ങള്‍ക്കും ഈ തുക പരിഹാരമാകില്ലെങ്കിലും ഇതൊരു പ്രതീക്ഷയാണ് നല്ല നാളേയ്ക്കുവേണ്ടിയുള്ള പ്രതീക്ഷ'-യാഷ് കുറിച്ചു.