അഹാനയെ ഒഴിവാക്കിയ തീരുമാനത്തിന് പൃഥ്വിരാജല്ല, രാഷ്ട്രീയവുമില്ല: കാരണം തുറന്ന് പറഞ്ഞ് പ്രോഡക്ഷൻ കമ്പനി

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 മാര്‍ച്ച് 2021 (13:50 IST)
പൃഥ്വിരാജ് ചിത്രമായ ബ്രഹ്മത്തിൽ നിന്ന് നടി അഹാനയെ ഒഴിവാക്കിയതിൽ രാഷ്ട്രീയമില്ലെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷൻ കമ്പനി ഓപ്പണ്‍ ബുക്ക് പ്രൊഡക്ഷന്‍സ്. നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. താരത്തെ പുറത്താക്കിയ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയകാരണങ്ങളാണെന്ന് സോഷ്യൽ മീഡിയയിൽ ചര്‍ച്ച ഉണ്ടായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി നിര്‍മ്മാതാക്കള്‍ രംഗത്തെത്തിയത്.

ബ്രഹ്മം ചിത്രത്തിന്റെ കാസ്റ്റിങ് തീരുമാനത്തില്‍ പൃഥ്വിരാജിനും മറ്റ് അഭിനേതാക്കള്‍ക്കും ബന്ധമില്ല. മറ്റ് ചിത്രങ്ങളൂടെ തിരക്കിലായിരുന്നു.പിന്നീട് അവർക്ക് കൊവിഡ് ബാധിച്ചു. അതിനാലാണ് കോസ്റ്റിയൂം ട്രയല്‍ വൈകിയത്.
കോസ്റ്റിയൂം ട്രയല്‍ ചെയ്തപ്പോള്‍ അഹാന കഥാപാത്രത്തിന് അനുയോജ്യയല്ല എന്ന തീരുമാനത്തിൽ സംവിധായകൻ എത്തുകയായിരുന്നു. ഇതിനെ തുടർന്നാണ് ചിത്രത്തിൽ നിന്നും അഹാനയെ ഒഴിവാക്കിയതെന്ന് പ്രൊഡക്ഷൻ കമ്പനി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :