സാധാരണക്കാരന്‍റെ ചിരി- - കുതിരവട്ടം പപ്പു

WEBDUNIA|
മമ്മൂട്ടിയുടെ കിംഗിലെ നിസ്സഹായനായ സ്വാതന്ത്ര്യസമരസേനാനിയുടെ റോളില്‍ പപ്പു ജ-ീവിക്കുകയായിരുന്നു. ഹാസ്യത്തിന് അതീതമായ അഭിനയസിദ്ധിയുടെ ഉടമയായിരുന്നു പപ്പു എന്നു തെളിയിച്ചതായിരുന്നു ആ ചെറിയ റോള്‍.

ഷാജി കൈലാസ് സംവിധാനം ചെയ്ത "ഏകലവ്യനി'ലെ മകള്‍ നഷ്ടപ്പെട്ട അച്ഛനിലും മികവിന്‍റെ മിന്നലാട്ടം കാണാം. ഷാജി കൈലാസിന്‍റെ തന്നെ "നരസിംഹ'മായിരുന്നു പപ്പുവിന്‍റെ അവസാന ചിത്രം.

ആള്‍ക്കൂട്ടത്തില്‍ തനിയെ, ഏതോ ഒരു തീരം, കാണാക്കിനാവുകള്‍, ചെമ്പരത്തി, അവളുടെ രാവുകള്‍, അങ്ങാടി തുടങ്ങി എത്രയോ ചിത്രങ്ങളില്‍ പപ്പു മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴും നാടകത്തോടു തന്നെയായിരുന്നു പപ്പുവിന് അടുപ്പം. യഥാര്‍ത്ഥ അഭിനയം നാടകത്തിലാണെന്ന് വിശ്വസിച്ച പപ്പു സിനിമയേക്കാളേറെ നാടകത്തില്‍ അഭിനയിച്ചിട്ടുണ്ടുതാനും

നാടകത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് അദ്ദേഹം മരിക്കുന്നതിന്‍റെ കുറച്ചു മുമ്പ് പഴയകാല നാടകസുഹൃത്തുക്കളെ ഉള്‍പ്പെടുത്തി കോഴിക്കോട്ട് "അക്ഷര തിയേറ്റേഴ്സ്'എന്ന നാടകകമ്പനി രൂപീകരി ച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :