പ്രിയം പ്രിയതരം പ്രിയദര്‍ശനന്‍

priyadarshan
WDWD
മലയാളത്തിലെ ജനപ്രിയ സംവിധായകരില്‍ ഒരാളായ പ്രിയദര്‍ശന്‍ ഇന്ന് ഇന്ത്യയിലെ - ബോളിവുഡിലെ - ജനകീയനായ സംവിധായകനാണ്. റീമെയ്ക്കുകളിലൂടെ ഹിന്ദിലോകം കീഴടക്കി പ്രിയദര്‍ശന്‍.

ശുദ്ധമായ ഹാസ്യം, ജീവിതഗന്ധിയായ ഹാസ്യം അതാണ് പ്രിയദര്‍ശനെ ജനങ്ങളുടെ പ്രിയനാക്കി മാറ്റിയത്. ജനുവരി 30ന് പ്രിയദര്‍ശന്‍റെ പിറന്നാളാണ്.

ഒരിടത്തുപോലും അശ്ളീലമോ കോപ്രായമോ വരാതെ സ്വാഭാവികതയോടെ ലളിതവും സുതാര്യവുമായ ഹാസ്യം, നാമെന്നും ജീവിതത്തില്‍ കാണുന്നത് പോലെ അദ്ദേഹത്തിനായി.

പക്ഷെ പ്രിയന്‍റെ പ്രധാന പോരായ്മ ഒറിജിനാലിറ്റി ഇല്ലായ്മയാണ്. ആവര്‍ത്തനവും, പകര്‍ത്തലുകളുമാണ് മിക്ക സിനിമകളും. വണ്‍ ഹൂ ഫ്ളൂ ഓവര്‍ കുക്കൂസ് നെസ്റ്റ് തുടങ്ങിയ സിനിമകളുടെ കഥാതന്തുവില്‍ പണിത് മലയാളത്തില്‍ താളവട്ടം പോലുള്ള സിനിമകള്‍ ഉണ്ടാക്കി എന്നതു മികവ് തന്നെ - താളവട്ടം പിന്നീട് പേര് മാറി ഹിന്ദിയില്‍ ആവുന്ന കാഴ്ചയാണ് നാം കാണുന്നത്.

ക്രിക്കറ്റായിരുന്നു പ്രിയന്‍റെ ഇഷ്ടവിനോദം. കണ്ണിന് പരിക്ക് പറ്റി കളിയില്‍ നിന്ന് പിന്മാറിയത് സിനിമയ്ക്ക് നേട്ടമായി. സിനിമ സംവിധാനം, തിരക്കഥ, സംഭാഷണം, നിര്‍മ്മാണം എന്നിങ്ങനെ സര്‍വ്വ മേഖലയിലും പ്രിയന്‍റെ കൈയൊപ്പു കാണും.

മലയാളത്തില്‍ വൈകിയെത്തിയ "വെട്ടം', കിളിച്ചുണ്ടന്‍ മാമ്പഴം തുടങ്ങി ഒട്ടേറെ പ്രിയന്‍ സിനിമകള്‍ ഹിറ്റാവാതെ പോയി.

എന്നാല്‍ പലതില്‍ നിന്നും എടുത്തു മാറ്റിയും കൂട്ടിച്ചേര്‍ത്തും പ്രിയന്‍ പടച്ചുണ്ടാക്കിയ ഹിന്ദി തമാശകള്‍ തകര്‍ത്തു വിജയിച്ചു. ഹിന്ദി പടങ്ങള്‍ വിജയിക്കുമെങ്കില്‍ വേണ്ട വിജയ നിലവാരം എല്ലാ ചിത്രങ്ങള്‍ക്കും ഉണ്ടായില്ല എന്നു സമ്മതിക്കണം.

പക്ഷെ ചുരുങ്ങിയ ബജറ്റില്‍ പടമെടുക്കുക എന്ന മാന്ത്രികവിദ്യ പ്രിയന്‍ ബോളിവുഡില്‍ പരിചയപ്പെടുത്തി. ചെലവ് ചുരുക്കിയത് കൊണ്ടാണ് പ്രിയന്‍ പുതിയ കുപ്പികളില്‍ പഴയവീഞ്ഞ് വിറ്റപ്പോള്‍ നഷ്ടം വരാതെ പോയത്.

തമിഴിലെ തേവര്‍മകന്‍റെ ഹിന്ദി പതിപ്പാണ് വിരാസത്. ഹല്‍ചല്‍ ഗോഡ്ഫാദറിന്‍റെ റീമേയ്ക്കായിരുന്നു.

WEBDUNIA|
താളവട്ടം ഹിന്ദിയില്‍ റീമെയ്ക്ക് ചെയ്യാനുള്ള പുറപ്പാടിലാണ് പ്രിയന്‍. അതോടൊപ്പം ഹോളിവുഡില്‍ ഒരു കൈ നോക്കാനും പ്രിയന് പരിപാടിയുണ്ടെന്നാണകേള്‍ക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് ...

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ
സുശാന്തിന്റെ സുഹൃത്തും നടിയുമായിരുന്ന റിയ ചക്രവർത്തിക്ക് മരണത്തിൽ പങ്കുള്ളതായി കണ്ടെത്താൻ ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, ...

മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം, വൈറലായി പൃഥ്വിയുടെ വാക്കുകൾ
മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് പൃഥ്വി

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; ...

Mookkuthi Amman 2: നയൻതാരയും സുന്ദർ സിയും ഇടഞ്ഞു; മൂക്കുത്തി അമ്മൻ 2 നിർത്തിവെച്ചു? നയൻതാരയ്ക്ക് പകരം തമന്ന?
നയൻതാര പ്രധാന വേഷത്തിലെത്തിയ മൂക്കുത്തി അമ്മൻ വലിയ ഹിറ്റായിരുന്നു. ചിത്രത്തിന്റെ രണ്ടാം ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ...

മീനാക്ഷിയുടെ പിറന്നാൾ ആഘോഷമാക്കി ദിലീപും കാവ്യയും; ചിത്രങ്ങൾ വൈറൽ
മീനാക്ഷിയുടെ പിറന്നാൾ ഇത്തവണ ദിലീപും കാവ്യയും വലിയ ആഘോഷമാക്കി

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്

പോക്സോ : കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ്
തൃശൂർ: ബാലികയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കരാട്ടെ ട്രെയിനർക്ക് കോടതി 23 വർഷത്തെ ...

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു

കള്ളപ്പണം: ഓട്ടോയിൽ കടത്തിയ 2 കോടിയിലേറെ തുക പിടിച്ചെടുത്തു
എറണാകുളം : കൊച്ചിയിൽ ശനിയാഴ്ച വെളുപ്പിന് വ്യക്തമായ കണക്കുകൾ ഇല്ലാതെ വില്ലിംഗ്ടൺ ഐലൻ്റിൽ ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി ...

മ്യാന്‍മറിലുണ്ടായ ഭൂകമ്പം: ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം
മ്യാന്‍മറിലുണ്ടായ ഭൂകമ്പത്തില്‍ ദുരന്ത ഭൂമിയില്‍ ആശുപത്രി സ്ഥാപിക്കാന്‍ ഇന്ത്യന്‍ സൈന്യം. ...

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ...

കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് എമ്പൂരാന് എന്തിനെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി
കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കേരള സ്റ്റോറിക്ക് ഇല്ലാത്ത സെന്‍സര്‍ ബോര്‍ഡ് കട്ട് ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ...

ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്
ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ ...