സാധാരണക്കാരന്‍റെ ചിരി- - കുതിരവട്ടം പപ്പു

WEBDUNIA|


മുടിയനായ പുത്രന്‍ എന്ന നാടകത്തില്‍ അഭിനയിക്കുമ്പോഴാണ് പപ്പു സിനിമാക്കാരുടെ കണ്ണില്‍പ്പെടുന്നത്. നാടകം കണ്ട രാമുകാര്യാട്ട് മൂടുപടം എന്ന സിനിമയില്‍ ചെറിയൊരു വേഷം നല്‍കി.

കോഴിക്കോട്ടുകാരനായ എ.വിന്‍സെന്‍റിന്‍റെ ഭാര്‍ഗ്ഗവീ നിലയം എന്ന സിനിമയിലൂടെയാണ് പപ്പു ശ്രദ്ധിക്കപ്പെട്ടത്. ആ ചിത്രത്തിലൂടെ പത്മദളാക്ഷന്‍ എന്ന നടന്‍ കുതിരവട്ടം പപ്പവായി മാറി . ആ പേരിട്ടത് ഭാര്‍ഗ്ഗവീനിലയത്തിന്‍റെ കഥാകൃത്ത് വൈക്കം മുഹമ്മദ് ബഷീറായിരുന്നു.

ഇന്ന് മാമുക്കോയയുടേതുപോലെ അന്ന് പപ്പുവിന്‍റെ കോഴിക്കോടന്‍ സംസാരം പ്രസിദ്ധമായിരുന്നു. വാക്കിലും നോക്കിലും നടപ്പിലും നില്‍പ്പിലും ഒരു പപ്പു ശൈലി അദ്ദേഹം ഉണ്ടാക്കിയെടുത്തു.

തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയിലെ 'ടാസ്കി വിളീ' എന്ന പ്രയോഗവും വെള്ളാനകളുടെ നാട്ടിലേ മെക്കാനിക്കിന്‍റെ 'താമരശ്ശേരി ചോരൊം' തുടങ്ങിയ സംഭാഷണ ശകലങ്ങളും ആളുകള്‍ കൊണ്ടാടിയിരുന്നൂ.

അമ്മയെ കാണാന്‍, പണിമുടക്ക്, കുട്ട്യേടത്തി, നഖക്ഷതങ്ങള്‍, വെള്ളാനകളുടെ നാട്, മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു, തേന്മാവിന്‍ കൊമ്പത്ത്, അഹിംസ, മണിചിത്രത്താഴ്, മിന്നാരം, ഏകലവ്യന്‍ തുടങ്ങി ആയിരത്തി ഇരുനൂറോളം ചിത്രങ്ങളില്‍ പപ്പു വേഷമിട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :