കെ ആര്‍ അനൂപ്|
Last Modified വെള്ളി, 5 മാര്‍ച്ച് 2021 (11:07 IST)
അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ മഞ്ജു വാര്യരുടെ പുതിയ ലുക്ക് ആയിരുന്നു ചര്‍ച്ചയായത്. മുടിയെല്ലാം കളര്‍ ചെയ്ത പുതിയ ഹെയര്‍സ്‌റ്റൈലിലായിരുന്നു നടിയെ കാണാനായത്. പുതിയ രൂപം 'മേരി ആവാസ് സുനോ' എന്ന ചിത്രത്തിനുവേണ്ടി ആണെന്നാണ് തോന്നുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് രണ്ടാഴ്ചമുമ്പ് ആരംഭിച്ചു.ജയസൂര്യയുടെ നായികയായാണ് മഞ്ജു എത്തുന്നത്.പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.നടി ശിവദയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ സജിത്തും സുജിത്തും ചേര്‍ന്നാണ് മഞ്ജുവാര്യര്‍ പുത്തന്‍ മേക്കോവര്‍ സമ്മാനിച്ചത്. ലോക റേഡിയോ ദിനത്തിലാണ് ടീം ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. 'മേരി ആവാസ് സുനോ 'ഒരു റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്. മാത്രമല്ല മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായാണ് ഒന്നിക്കുന്നത്. ഗൗതമി നായര്‍,ജോണി ആന്റണി, സുധീര്‍ കരമന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.