പള്ളിയിൽ ഉപേക്ഷിച്ച തങ്ങളുടെ കുഞ്ഞിനെ തിരികെ വേണമെന്ന് രക്ഷിതാക്കൾ

Sumeesh| Last Modified ചൊവ്വ, 12 ജൂണ്‍ 2018 (19:15 IST)
കൊച്ചി: കൊച്ചിയിലെ ഇടപ്പള്ളി പള്ളിയിൽ ഉപേക്ഷിച്ച തങ്ങളുടെ കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ചു.


സാമ്പത്തിക ശേശി ഇല്ലാത്തതിനാലും ബന്ധുക്കളുടെ പരിഹാസവും ഭയന്നാണ് തങ്ങൾ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറായതെന്നാണ് ഇയാൾ നേരത്തെ പൊലീസിൽ മൊഴി നൽകിയിരുന്നത്. എന്നാൽ കുഞ്ഞിന്റെ ഉപേക്ഷിച്ചത് തെറ്റാണെന്നും ചെയ്തതിൽ പശ്ചാത്തപിക്കുന്നു എന്നും മാതാപിതാക്കൾ ശിശുക്ഷേമ സമിതിയെ അറിയിച്ചു.

കുഞ്ഞിനെ അപകടകരമായ നിലയിൽ ഉപേക്ഷിച്ചു എന്ന കേസിൽ റിമാന്റിലായിരുന്ന ഇരുവർക്കും ജാമ്യം ലഭിച്ചതോടെയാണ് കുഞ്ഞിനെ ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതിയെ സമീപിച്ചത്. എന്നാൽ മാതാപിതാക്കളുടെ നിലവിലെ സാമ്പത്തിക സ്ഥിതിയും മറ്റു സാഹചര്യങ്ങളും വിലയിരുത്തിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കു എന്ന് ശിശുക്ഷേമ സമിതി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :