ജൂൺ 19ന് കൊച്ചി മെട്രോയിൽ സൌജന്യമായി യാത്ര ചെയ്യാം !

Sumeesh| Last Modified ചൊവ്വ, 12 ജൂണ്‍ 2018 (18:01 IST)
കൊച്ചി മെട്രോയുടെ ആദ്യ പിറന്നാൾ ദിനത്തിൽ ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ റെയിൽ കോർപറേഷൻ കഴിഞ്ഞ വർഷം ജൂൺ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആലുവയിൽ നിന്നും പാലാരിവട്ടം വരേയുള്ള മെട്രൊ ഉദ്ഘാടനം നിർവ്വഹിച്ചത്. പൊതു ജനങ്ങൾക്കായി മെട്രോ തുറന്നു കൊടുത്തത് ജൂൺ 19നായിരുന്നതിനാലാണ് ആ ദിവസം സൌജന്യ യാത്ര ഒരുക്കാൻ കെ എം ആർ എൽ തീരുമാനിച്ചത്.


ജൂൺ പതിനേഴിന് ഇടപ്പള്ളി സ്റ്റേഷനിൽ കേക്ക് മുറിച്ച് ഒന്നാം പിറന്നാൾ ആഘോഷിക്കും. മെട്രോ തുടങ്ങുന്ന സമയത്ത് 2,5000 പേരാണ് യാത്ര ചെയ്തിരുന്നത് എങ്കിൽ ഇപ്പൊഴത് 40,000 പേരായി വർധിച്ചതായി കെ എം ആർ എൽ എം ഡി മുഹമ്മദ് ഹനീഷ് സമ്മേളനത്തിൽ വ്യക്തമാക്കി. മാസം 6 കോടി രൂപ നഷ്ടത്തിൽ നിന്നും ഇപ്പോൾ 3 കോടിരൂപയായി കുറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

മറ്റൊരു പ്രധാന വരുമാന ശ്രോതസായ പരസ്യ വരുമാനവും വർധിച്ചിട്ടുണ്ട്
അടുത്ത ജൂൺ മാസത്തോടുകൂടി മെട്രോ പേട്ടയിലെത്തിക്കാനുള്ള ശ്രമാണ് നടത്തുന്നത് ഇതിനായുള്ള സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തിയായതായും അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :