രാഹുൽ ഗാന്ധി ജെയിലിൽ പോകുമെന്ന് സുബ്രഹ്മണ്യൻ സ്വാമി

Sumeesh| Last Modified ചൊവ്വ, 12 ജൂണ്‍ 2018 (20:33 IST)
വരുന്ന ലോൿസഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് മത്സരിക്കാനാകില്ലെന്ന് ബി ജെ പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ആർ എസ് എസ് നൽകിയ അപകീർത്തി കേസിൽ രാഹുൽ ഗാന്ധി ജയിലിൽ പോകുമെന്ന് സുബ്രഹ്മണ്യൻ സ്വാമി റിപ്പബ്ലിക് ടിവിയിൽ പറഞ്ഞു. ഗാന്ധിജിയെ വധിച്ചത് ആർ എസ് എസ് ആണ് എന്ന രാഹുൽ ഗാന്ധി പ്രസ്ഥാവനയിൽ നേരത്തെ കോടതി കുറ്റം ചുമത്തിയിരുന്നു.
ലക്ഷക്കണക്കിന് ആളുകൾ അംഗങ്ങളായ ഒരു സംഘടനയെ അതിന് യാതൊരു ബന്ധവുമില്ലാത്ത കൊലപാതകത്തിലാണ് ആരോപണം ഉന്നയിക്കുന്നത്. ഗാന്ധി വധത്തിലെ എഫ് ഐ ആറിലോ കോടതി രേഖകളിലോ ആർ എസ് എസിനെ പരാമർശിക്കുന്നില്ല. അതിനാൽ തന്നെ രണ്ട് വർഷത്തേക്ക് തടവിന് കോടതി ശിക്ഷിച്ചാൽ രാഹുൽ ഗാന്ധിക്ക് മത്സരിക്കാനാകില്ല.

രാഹുൽ ഗാന്ധിക്കെതിരെ ചുമത്തപ്പെട്ട കേസിൽ അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. അദ്ദേഹത്തെ ശിക്ഷിക്കണോ വേണ്ടയോ എന്ന് കോടതി തീരുമാനിക്കട്ടെ എന്നും സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. 2014 ലെ തിരഞ്ഞെടുപ്പ് റാലിയിലാണ് രാഹുൽ ഗാന്ധി ആർ എസ് എസിനെതിരെ ആരോപണം ഉന്നയിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :