കൊച്ചിയിൽ ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

Sumeesh| Last Modified ചൊവ്വ, 12 ജൂണ്‍ 2018 (16:26 IST)
കൊച്ചി: ചേരാനല്ലൂരിൽ ഭാര്യയെ വെട്ടിപ്പരിക്കേൽ‌പിച്ച ശേഷം ഭർത്താവ് ചെയ്തു. സ്വകാര്യ ആശുപത്രിയിൽ ജോലിക്കാരിയായ സന്ധ്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് മനോജ് തൂങ്ങി
മരിക്കുകയായിരുന്നു.

അക്രമത്തിൽ പരിക്കേറ്റ സന്ധ്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ ചേരാനല്ലൂരിൽ ഇവർ താമസിക്കുന്ന ക്വാർട്ടേഴ്സിലാണ് സംഭവം നടന്നത്. കുട്ടിയെ സ്കൂളിൽ വിടാനായി ഒരുക്കുന്നതിനിടെ ഭർത്താവ് സന്ധ്യയെ വെട്ടുകയായിരുന്നു. മുഖത്ത് വെട്ടേറ്റ സന്ധ്യ നിലവിളിച്ച് പുറത്തേക്കോടിയതോടെ സമീപവാസികൾ ഇവരെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

സന്ധ്യയെ അക്രമിക്കുന്നത് തടുക്കുന്നതിനിടെ ഇവരുടെ അമ്മക്കും പരിക്കേറ്റിട്ടുണ്ട്. വിവരം അറിഞ്ഞ് ചേരാനല്ലൂർ പൊലീസ് സ്ഥലത്തെത്തിയെങ്കിലും മനോജ് ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചിരുന്നു. ഇരുവരും തമ്മിൽ ഇടക്കിടെ വഴക്കുണ്ടാകാറുണ്ട് എന്നും അത്തരമൊരു വഴക്ക് കൊലപാതക ശ്രമത്തിലേക്ക് എത്തുകയായിരുന്നു എന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :