അല്പം വാലന്‍റൈന്‍ സ്വകാര്യം...

PROPRO
വിശുദ്ധ വാലന്‍റീന്‍റെ ഓര്‍മ്മയാണ് ഫ്രാന്‍സിലും ആഘോഷിക്കുന്നത്. ഡെന്‍‌‌മാര്‍ക്കിലും നോര്‍വേയിലും വാലന്‍റിന്‍സ് ഡാഗ് എന്നറിയപ്പെടുന്ന ദിനത്തില്‍ പങ്കാളിയുടെ കൂടെ റൊമാന്‍റിക്ക് ഡിന്നറിന് അവസരമുണ്ട്. പരസ്പരം പ്രണയത്തിന്‍റെ സന്ദേശം നിറഞ്ഞ കാര്‍ഡുകള്‍ നല്‍കും. കൂടെ സ്നേഹത്തിന്‍റെ പ്രതീകമായ ചുവപ്പന്‍ റോസപുഷ്പ്പങ്ങളും നല്‍കുന്നു.

എല്ലാ ഹൃദങ്ങളുടേയും ദിനം എന്ന അര്‍ദ്ധം വരുന്ന ‘അല്ലാ ജാര്‍ട്ടാന്‍സ് ഡാഗ്’ എന്നാണ് വാലന്‍റൈന്‍ ദിനം സ്വീഡനില്‍ അറിയപ്പെടുന്നത്. പൂക്കളുടെ ദിനമാണിത്. 1960 മുതല്‍ ആഘോഷിച്ചു തുടങ്ങിയ സ്വീഡനില്‍ പൂക്കളുടെ പ്രധാന ബിസിനസാണ് ഈ ദിനം. ഇത് ഔദ്യോഗിക ദിനമൊന്നുമല്ല എങ്കിലും ‘മാതൃദിനം’ കഴിഞ്ഞാല്‍ കോസ്മെറ്റിക്കുകളുടെയും പൂക്കളുടേയും ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കുന്ന ദിനത്തിലാണ്. ഫിന്‍ലന്‍ഡില്‍ സൌഹൃദദിനമായ വാലന്‍റൈന്‍ ദിനം പ്രണയികളെ മാത്രമല്ല സുഹൃത്തുക്കളെ മുഴുവന്‍ ഓര്‍മ്മിക്കാനുള്ള ദിനമാണ്.

സ്ലോവേനിയയില്‍ പൂമരങ്ങള്‍ നടാനും വിത്തു വിതയ്‌ക്കാനും ഈ ദിനം ശുഭകരമാണെന്നു കരുതുന്നു. വസന്തത്തിന്‍റെ ദേവനാണ് വാലന്‍റീനെന്നും വിത്തുകളുടെ താക്കോല്‍ വാലന്‍റീന്‍ കൊണ്ടുവരുമെന്നും പരമ്പരാഗത വിശ്വാസം. മാര്‍ച്ച് 12 ന് സെന്‍റ് ഗ്രിഗറീസ് ഡേ ആയിരുന്നു പ്രണയദിനമായി ആഘോഷിച്ചിരുന്നത്. പക്ഷികള്‍ പരസ്പ്പരം വിവാഹം ആലോചിക്കുന്നത് ഈ ദിനത്തില്‍ ആണെന്ന വിശ്വാസത്തെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ആധുനിക സമൂഹം ഫെബ്രുവരി 14 പ്രണയദിനമായി സ്വീകരിച്ചു തുടങ്ങിയിട്ട് അധികകാലമായിട്ടില്ല.

റുമാനിയയില്‍ ഫെബ്രുവരി 24 നാണ് പ്രണയദിനം ആഘോഷിക്കുന്നത്. റുമാനിയന്‍ ഭാഷയിലെ ഒരു നാടന്‍ കഥാപാത്രമായ ദ്രാഗോബെറ്റേയുടെ (ബാബാ ഡോക്കിയുടേ പുത്രന്‍) ദിനമാണ് പരമ്പരാഗതമായി പ്രണയികള്‍ ആഘോഷിച്ചിരുന്നത്. ‘ഡ്രാഗ്’ എന്ന പദത്തിന് ‘പ്രിയപ്പെട്ടത്’ എന്നും ‘ദ്രാഗോസ്ത’യ്‌ക്ക് പ്രണയം എന്നുമാണ് അര്‍ത്ഥം. എന്നിരുന്നാലും ഇപ്പോള്‍ ഫെബ്രുവരി 14 അവിടുത്തെ യുവനിര പ്രണയവെളിപ്പെടുത്തലിനു തെരഞ്ഞെടുത്തിരിക്കുകയാണ്.

തുര്‍ക്കിയില്‍ ‘മധുര ഹൃദയങ്ങളുടെ ദിനം’ എന്നാണ് പറയാറ്. ജൂത നിയമമനുസരിച്ച് ആഗസ്റ്റ് അവസാനമാണ് പ്രണയികളുടെ ദിനം. ഹീബ്രു കലണ്ടര്‍ പ്രകാരം ആവ് മാസത്തിന്‍റെ പതിനഞ്ചാം നാള്‍ പ്രണയത്തിന്‍റേതായി അവര്‍ കരുതുന്നു. പുരാതന കാലത്ത് വെള്ള വസ്ത്രങ്ങള്‍ ധരിച്ച പെണ്‍കുട്ടികള്‍ ഇഷ്ടപുരുഷനുമായി ഈ ദിനത്തില്‍ നൃത്തം ചെയ്യാറുണ്ട്. ആധുനിക ഇസ്രായേലി സംസ്ക്കാരത്തിലും വളരെ പ്രശസ്തമാണിത്. വിവാഹം ആലോചിക്കാനും പ്രണയം വെളിപ്പെടുത്താനും അവര്‍ ഈ ദിനം തെരഞ്ഞെടുക്കുന്നു. കാര്‍ഡുകളും സമ്മാനങ്ങളും കൈമാറുകയും ചെയ്യും.

WEBDUNIA|
അമേരിക്കയില്‍ പ്രണയികളുടെ ദിനം വാലന്‍റീന്‍സ്ഡെ തന്നെയാണ്. പാരമ്പരമായി ചോക്ലേറ്റുകളും പൂക്കളും പ്രണയികള്‍ കൈമാറുന്നു. ബ്രസീലില്‍ ജൂണ്‍ 12 നാണ് പ്രണയികളുടെ ദിനം. കാര്‍ഡുകള്‍, ചോക്ലേറ്റുകള്‍, പൂക്കള്‍ എന്നിവ കാമുകീ കാമുകന്‍‌മാര്‍ കൈമാറും. വിവാഹ കാര്യങ്ങളിലെ വിശുദ്ധനായി കരുതുന്ന സെന്‍റ്ആന്‍റണിയെ സ്മരിക്കുന്ന ദിനത്തിനു മുമ്പാണ് ഈ ദിനം. നല്ല ഭര്‍ത്താവിനെയും കാമുകനെയും ലഭിക്കാന്‍ ബ്രസീലിയന്‍ സുന്ദരികള്‍ സിമ്പാറ്റിയാസ് അനുഷ്ടാനങ്ങളും വാലന്‍റൈന്‍ ദിനവുമായി ബന്ധപ്പെട്ട് പിന്തുടരാറുണ്ട്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :