ബന്ധങ്ങള്‍ ചില ചിന്തകള്‍!

IFMIFM
ബന്ധങ്ങള്‍ മനോഹരവും അതിശയകരവുമാണ്. ദൈവത്തിന്‍റെ വരദാനവും. ബന്ധങ്ങളാണ് തമ്മില്‍ അടുപ്പിക്കുന്നത്. മാതാപിതാക്കളും മക്കളും തമ്മിലുള്ളത് അഛനും അമ്മയും തമ്മിലുള്ളത് സുഹൃത്തുക്കള്‍ തമ്മിലുള്ളത്, കാമുകീ കാമുകന്‍‌‌മാര്‍ തമ്മിലുള്ളത് പ്രൊഫഷനോടുള്ളത് അങ്ങനെ പോകുന്നു ബന്ധങ്ങളുടെ നിര.

ബന്ധങ്ങളുടെ പല രൂപത്തിലാണ് ലോകത്തിന്‍റെ നിലനില്‍പ്പ് തന്നെ. ഇവയില്‍ ഏറ്റവും മനോഹരവും ഉദാത്തവുമായ ഒന്നാണ് പ്രണയം. ഒരു നല്ല ബന്ധത്തില്‍ ഒരാള്‍ എല്ലാം പങ്കാളിക്കായി സമര്‍പ്പിക്കാന്‍ ഇഷ്ടപ്പെടുന്നു. ഒരു പക്ഷേ ബന്ധത്തിനായി ലോകത്തെ തന്നെയോ തന്നെ തന്നെയോ ഒരാള്‍ നല്‍കിയേക്കാം. എന്നാല്‍ ബന്ധം തകര്‍ന്നാലോ?

എല്ലാ ബന്ധങ്ങളും തകരുന്നത് സഹിക്കാം പ്രണയം ഒഴികെ. എന്തു കൊണ്ടാണിങ്ങനെ? എങ്ങനെ ബന്ധത്തെ സംരക്ഷിക്കും? തകര്‍ന്ന പ്രണയത്തില്‍ നിന്നും എങ്ങനെ മോചിതനാകും? എങ്ങനെ നല്ല ബന്ധം നേടും? അങ്ങനെ പോകുന്നു ബന്ധത്തിന്‍റെ ആശങ്കകള്‍. പലപ്പോഴും അമിത പ്രതീക്ഷകളാണ് ബന്ധത്തെ തകര്‍ക്കുന്നതും വിഷാദ ചിന്തയിലേക്ക് നയിക്കുന്നതും. ഓര്‍ക്കുക. ഉയര്‍ച്ചയും താഴ്‌ചയും ജീവിതത്തില്‍ എന്ന പോലെ ബന്ധത്തിലും ഉണ്ട്.

WEBDUNIA|
ഉന്നതമായ പ്രതീക്ഷകള്‍ എപ്പോഴും പരാജയത്തിലേക്ക് നയിച്ചേക്കാം. ഉയര്‍ച്ച എന്നത് എപ്പോഴും ഷോക്കിലേക്കാണ് നയിക്കുന്നത്. ബന്ധത്തിന്‍റെ കാര്യത്തിലും അതു വ്യത്യസ്തമല്ല. ഏറ്റവും അടുത്തവരെങ്കില്‍ തകര്‍ച്ച കൂടുതല്‍ ഷോക്കായിരിക്കും. അതൊരു സാധാരണ തത്വമാണ്. ഒരു കാര്യം മനസ്സിലാക്കുക ജീവിതം സമവാക്യങ്ങള്‍ കൊണ്ടോ സൂത്രവാ‍ക്യങ്ങള്‍ കൊണ്ടോ ഉണ്ടാക്കിയതല്ല. ഒരിക്കലും ഗണിതപരമായി ജീവിതത്തെ സമീപിക്കാനുമാകില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :