യാഥാര്‍ത്ഥ്യങ്ങളില്‍ തട്ടിത്തകരുന്ന പ്രണയം

ദിവീഷ് എം നായര്‍

PRO
പ്രണയം അനശ്വരമാണ്, അതിന് ജാതിയില്ല, മതമില്ല, അത് എല്ലാ അതിര്‍ത്തികളേയും ഭേദിച്ച് മുന്നേറും. പ്രണയത്തെ കുറിച്ച് വാചാലമാകുന്നവര്‍ പറയുന്ന കാര്യമാണിത്. പക്ഷെ ഇതില്‍ എത്രമാത്രം സത്യമുണ്ട്. ശരിയായിരിക്കാം പ്രണയം തോന്നുന്നതിന് ഇത്തരത്തില്‍ ഉള്ള യാതൊരു വിവേചനങ്ങളും ബാധകമായിരിക്കില്ല. എന്നാല്‍ ഈ അതിര്‍വരമ്പുകള്‍ മറികടന്ന് പ്രണയം ആഘോഷിക്കാന്‍ എത്ര പേര്‍ക്ക് കഴിയാറുണ്ട്.

ഉദാഹരണമായി ഒരു കഥ, അല്ല നടന്ന സംഭവം തന്നെ പറയാം. പ്രണയം സാര്‍വ്വലൌകീകമാണല്ലൊ അതിനാല്‍ ലോകത്തിലെവിടെയും പ്രണയത്തിന്‍റെ ഗതിവിഗതികള്‍ ഒരുപോലെയായിരിക്കും. ഇനി തുര്‍ക്കിയിലെ ഒരു സംഭവകഥയിലേക്ക്.

ഒരു ദിവസം വീടിനു പുറത്തിറങ്ങിയ യാസിന്‍ എന്ന യുവാവ് തന്‍റെ നേരെ എതിര്‍വശത്തുള്ള വീടിനു മുന്നിലെ തപാല്‍ പെട്ടി തുറന്ന് കത്തുകള്‍ എടുക്കുന്ന സുന്ദരിയായ തുര്‍ക്കി പെണ്‍കുട്ടിയെ കണ്ടു. ജോലിക്കു പോവേണ്ടതിനാല്‍ അവളെ കൂടുതല്‍ നേരം ശ്രദ്ധിക്കാന്‍ യാസിന്‍ മെനക്കെട്ടില്ല.

അച്ഛന്‍ നഷ്ട്ടപ്പെട്ട യാസിന് അമ്മയെ ഒരുപാട് ഇഷ്ടമായിരുന്നു. അതിനാല്‍ എന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ യാസിന്‍ അമ്മയ്ക്കരികിലെത്തും. അന്നു പതിനുപോലെ യാസിന്‍ വീട്ടിലെത്തി. തിരക്കു മൂലം മുഷിഞ്ഞ വസ്ത്രങ്ങള്‍ പോലും മാറ്റാനായില്ല.

വൈകുന്നേരം ഒരുപാട് വൈകിയാണ് മത്സ്യത്തൊഴിലാളിയായ യാസിന്‍ വീട്ടിലേക്കു മടങ്ങിയത്. കടുത്ത ജോലിയാല്‍ ക്ഷീണിതനായ യാസിന്‍റെ വേഷം കൂടുതല്‍ മുഷിഞ്ഞ് അവസ്ഥയിലായിരുന്നു. വൈകിയതിനാല്‍ വളരെ വേഗത്തിലാണ് യാസിന്‍റെ നടപ്പ്. ‘സലാം യാസിന്‍’ എന്ന് അഭിവാദ്യം കേട്ടാണ് യാസിന്‍ നിന്നത്. അതെ യാസിന്‍ രാവിലെ കണ്ട് ആ സുന്ദരിയായ തുര്‍ക്കി പെണ്‍കുട്ടി പുഞ്ചിരിപൊഴിച്ചുകൊണ്ട് മുന്നില്‍ നില്‍ക്കുന്നു‍.

യാസിന്‍ ഒരു നിമിഷം അത്ഭുതപ്പെട്ടു പോയി. തനിക്ക് ഇവളെ അറിയില്ലല്ലൊ. ഇവളെങ്ങനെ തന്‍റെ പേര്‍ മനസിലാക്കി. അല്പം വൈകിയാണെങ്കിലും യാസിന്‍ തിരിച്ച് സലാം പറഞ്ഞു. ‘യാസിന് എന്നെ മനസിലായില്ലെ’ അവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. ‘ക്ഷമിക്കണം മനസിലായില്ല’ യാസിന്‍ പറഞ്ഞു. ‘ഞാന്‍ ഹസ്രേത്താണ്, നിന്‍റെ അയല്‍ക്കാരി ഒര്‍മ്മയില്ലെ’.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :