തകരാത്ത പ്രണയത്തിന്

ഡി എം എന്‍

IFMIFM
ചെറിയ കാര്യങ്ങളായിരിക്കും പല പ്രണയബന്ധങ്ങളും തകരുന്നതിനു പിന്നില്‍. അതിനാല്‍ കാമുകീകാമുകന്‍മാര്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ചില വിഷയങ്ങളുണ്ട്. പ്രണയിതാവിനെ പൂര്‍ണമായും മനസിലാക്കാതെയുള്ള പ്രണയബന്ധങ്ങളാണ് ഇങ്ങനെ തകര്‍ന്നു പോകുന്നതില്‍ അധികവും.

രഹസ്യ സ്വഭാവം: നിങ്ങളുടെ പ്രണയിതാവ് അവരുടെ ഉറ്റ സുഹൃത്തിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നതായി നിങ്ങള്‍ക്ക് തോന്നുന്നുണ്‍ടൊ. അതോ നിങ്ങളുടെ ഉറ്റസുഹൃത്തുമായുള്ള ബന്ധം നിങ്ങള്‍ പ്രണയിതാവില്‍ നിന്ന് മറയ്ക്കാറുണ്ടൊ?

ഒന്നോര്‍ക്കുക, രഹസ്യങ്ങളില്ലാതെ പരസ്പരം പൂര്‍ണമായി മനസിലാക്കിയാല്‍ മാത്രമെ നല്ല പ്രണയബന്ധം ഉണ്ടാവുകയുള്ളു. നിങ്ങളുടെ പ്രണയിതാവിന് ഈ കാര്യങ്ങള്‍ വേദനിപ്പിക്കുമെന്നോ, അവരില്‍ അസൂയയുടേ വിത്തുകള്‍ മുളയ്ക്കാന്‍ ഇടയാക്കുമോ എന്ന് നിങ്ങള്‍ക്ക് തോന്നിയാലും രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ ശ്രമിക്കാതിരിക്കുക.

വിശ്വാസത്തെ തകര്‍ക്കല്‍: പ്രണയിതാക്കള്‍ തമ്മില്‍ മാത്രം സംസാരിക്കേണ്ട ചില വിഷയങ്ങളുണ്ട്. അതൊരിക്കലും മറ്റുള്ളവരുമായി ചര്‍ച്ച ചെയ്യുന്ന സാഹചര്യമുണ്ടാക്കരുത്. അത് നിങ്ങളുടെ ബന്ധത്തിന്‍റെ വേരു മുറിക്കലാവും എന്നോര്‍ക്കുക. പ്രണയിതാവിന്‍റെ സ്വഭാവ സവിശേഷതകളും കുറവുകളും എല്ലാം നിങ്ങള്‍ക തമ്മില്‍ മാത്രം സംസാരിക്കുന്ന വിഷയമാക്കി മാറ്റുക.

WEBDUNIA|
ചിലര്‍ക്ക് തങ്ങളുടെ പ്രണയിതാക്കള്‍ക്ക് പറ്റിയ അബദ്ധങ്ങള്‍ കൂട്ടുകാരുമായി പങ്കുവയ്ക്കുന്നത് വളരെ ഇഷ്ടമുള്ള കാര്യമാണ്. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ പ്രണയബന്ധത്തിലെ വിശ്വാസത്തെ തകര്‍ക്കുന്നതോടൊപ്പം കൂട്ടുകാര്‍ക്ക് മുന്നില്‍ നിങ്ങള്‍ ചെറുതാവുകയുമാണ് ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :