പ്രണയതീവ്രത അറിയിക്കാന്‍ ചില വഴികള്‍

IFMFILE
നാളുകള്‍ ചെല്ലും തോറും തീവ്രത ഏറുന്ന ഒന്നാണ് പ്രണയം. പ്രണയം പ്രകടിപ്പിക്കാനുള്ളതു തന്നെയാണ്. എത്ര കാല കഴിഞ്ഞാലും പ്രണയത്തിന് എപ്പോഴും പുതുമ നിലനിര്‍ത്തുക അത്യാവശ്യമാണ്. അത് നിങ്ങളുടെ മനസ്സിനേയും ശരീരത്തേയും ഒരേ ഉന്‍‌മേഷത്തോടെ, ഊര്‍ജ്ജസ്വലതയോടെ നില്‍നില്‍ക്കാന്‍ സഹായിക്കും.

വിവാഹം കഴിഞ്ഞാല്‍ പ്രണയ പ്രകടനങ്ങള്‍ പാടില്ല എന്നാണ് ചിലരുടെ പക്ഷം. ഈ അഭിപ്രായത്തിനോട് യോജിക്കുക പ്രയാസം തന്നെ. മനസ്സില്‍ മാത്രം സൂക്ഷിച്ചു വയ്ക്കുന്ന പ്രണയം ചാരം മൂടിയ കനലിനു സമാനമാണ്. പ്രണയത്തെ അതിന്‍റെ എല്ലാ സൌന്ദര്യത്തോടെയും തീവ്രതയോടെയും പ്രകടിപ്പിക്കുന്നത് പ്രണയിതാക്കള്‍ പുലര്‍ത്തുന്ന സത്യസന്ധതയുടെ പ്രതിഫലനം കൂടിയാണ്.

നിങ്ങളിലെ പ്രണയത്തെ അറിയിക്കുവനായി ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്. അഭിനയങ്ങളില്ലാത്ത പരസ്പരം സ്നേഹം മറച്ചു വയ്ക്കാതെ പ്രകടിപ്പിക്കുക.


1. നിങ്ങള്‍ പ്രണയിതാവുമായി പങ്കിട്ട ഏറ്റവും നല്ല നിമിഷങ്ങളെ കുറിച്ച് ഒരു കുറിപ്പ് എഴുതുക. അവരുടെ അനുഭവങ്ങളെ കുറിച്ചും എഴുതാന്‍ ആവശ്യപ്പെടുക.

2. പ്രണയാതുരമായ സന്ദേശങ്ങള്‍ അയക്കുക.

WEBDUNIA|
3. നിങ്ങളുടെ ബന്ധത്തെ സ്വാധീനിച്ച പാ‍ട്ടുകള്‍ പ്രണയിതാവ് കേള്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :