ജോലിസ്ഥലത്തെ സഹപ്രവര്‍ത്തകരുമായി ഒത്തു പോവുന്നത് നന്ന്. ചികിത്സയ്ക്കായി ധാരാളം പണം ചെലവഴിയാന് സാധ്യതയുണ്ട്. സഹോദര സഹായം പ്രതീക്ഷിക്കാം. അനാവശ്യ യാത്ര ഉണ്ടാവും. അതിഥികള്‍ കൂടുതലായെത്തും.
സന്താനങ്ങളുടെ പ്രവര്‍ത്തിയില്‍ സന്തോഷം കൈവരും. കുടുംബ ജീവിതം സന്തോഷകരമാവും. മാതാപിതാക്കളുടെ ആരോഗ്യനില മെച്ചപ്പെടും. വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകും. പങ്കാളിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ...കൂടുതല്‍ വായിക്കുക
ചുറ്റുപാടുകള്‍ പൊതുവേ മെച്ചപ്പെട്ടതാണെങ്കിലും അനാവശ്യമായ അലച്ചില്‍ ഉണ്ടാകും. സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാവും. ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ളവര്‍ക്ക് ഏറ്റവും മെച്ചപെട്ട സമയം.
സേവനരംഗത്ത് ശോഭിക്കും. ആതുരശുശ്രൂഷാരംഗത്ത് അംഗീകാരങ്ങള്‍ ലഭിക്കും. സുഹൃത്തുക്കള്വഴി കൂടുതല്‍ ഉന്നതി ലഭ്യമാകും. ആത്മീയമേഖലയിലുള്ളവര്ക്ക് അപമാനസാധ്യത. കേസുകളില്‍ പ്രതികൂലാവസ്ഥയ്ക്ക് യോഗം.
കലാവിഷയങ്ങളില്‍ വിജയം. രാഷ്ട്രീയത്തില്‍ ശത്രുക്കള്‍ വര്‍ദ്ധിക്കും. പ്രമുഖരില്‍നിന്ന് അവഗണന ലഭിക്കും. വാര്‍ത്താമാധ്യമരംഗം, സാഹിത്യരംഗം എന്നിവയില്‍ പലവിധേനയും അപമാനസാധ്യത. വാഹനസംബന്ധമായ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും.
വിലപിടിച്ച പുരസ്കാരങ്ങള്‍ ലഭ്യമാകും. കാര്‍ഷിക സംബന്ധമായ കടം വര്‍ദ്ധിക്കും. നിയമനീതിന്യായ മേഖലയില്‍ കൂടുതല്‍ അപമാന സാധ്യത. സാഹിത്യ, അദ്ധ്യാപകവൃത്തിയില്‍ കഴിയുന്നവര്‍ക്ക് പ്രശസ്ത പുരസ്കാരം ലഭ്യമാകും.
രോഗങ്ങള്‍ കുറയും. കടബാധ്യത ഒഴിവാക്കാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. ആത്മീയ പ്രവര്‍ത്തകര്‍ക്ക് മനോദുഃഖം മാറും. അപ്രതീക്ഷിത മാര്‍ഗ്ഗങ്ങളിലൂടെ ധനലബ്ധിയുണ്ടാകും. യാത്രാക്ളേശമുണ്ടാകും.
നഷ്ടമായ പല വസ്തുക്കളും തിരികെ ലഭിക്കും. ആത്മീയമേഖലയില്‍ കൂടുതല്‍ അംഗീകാരം. കലാമത്സരങ്ങളില്‍ വിജയം. അനാവശ്യ വിവാദം ശമിക്കും. രാഷ്ട്രീയ മേഖലയില്‍ കൂടുതല്‍ അധികാരലബ്ധിയുണ്ടാകും....കൂടുതല്‍ വായിക്കുക
രോഗങ്ങള്‍ കുറയും. ഉന്നത പദവിയിലെത്താന്‍ യോഗം കാണുന്നു. സാംസ്കാരിക പ്രവര്‍ത്തനത്തില്‍ അംഗീകാരം ലഭിക്കും. പ്രേമബന്ധങ്ങള്‍ ദൃഢമാകും. ദാമ്പത്യ ജീവിതത്തിലെ കലഹം പരിഹരിക്കപ്പെടും. യാത്രാസൗഖ്യം ഉണ്ടാകും.
മത്സരപരീക്ഷകളില്‍ വിജയം. പ്രേമബന്ധം ശിഥിലമാകും. രോഗശാന്തിയും കൂടുതല്‍ ആരോഗ്യസിദ്ധിയും പ്രതീക്ഷിക്കാം. പത്രപ്രവര്‍ത്തനം, നിയമപാലനം, വൈദ്യശാസ്ത്രമേഖല എന്നിവയില്‍ കൂടുതല്‍ ജനാംഗീകാരം ലഭ്യമാകും.
അപ്രതീക്ഷിത മാര്‍ഗ്ഗങ്ങളിലൂടെ ധനലബ്ധിയുണ്ടാകും. ഗുരുജനങ്ങളുടെ അപ്രീതിക്ക് യോഗം. ഇന്‍ഷ്വറന്‍സ് രംഗത്ത് കൂടുതല്‍ നേട്ടം. കൃഷിയില്‍ ധനനഷ്ടത്തിന് യോഗം. അധികാരലബ്ധിക്കും സാമ്പത്തിക ഭദ്രതയ്ക്കും സാധ്യത.