നിങ്ങളുടെ മുന്നിലിരിക്കുന്ന മുട്ട പുഴുങ്ങിയതോ പുഴുങ്ങാത്തതോ? കുഴപ്പംപിടിച്ച കാര്യം തന്നെ!

ചൊവ്വ, 23 ജനുവരി 2018 (16:08 IST)

Widgets Magazine
Boiled egg, Hard Boiled Egg, Raw Egg, Spin, Egg, Omlet, മുട്ട, പുഴുങ്ങിയ മുട്ട, പുഴുങ്ങാത്ത മുട്ട, ഓം‌ലറ്റ്, മുട്ടദോശ, വാട്ടിയ മുട്ട

തോടുപൊട്ടിക്കാത്ത, തിളച്ച വെള്ളത്തില്‍ പുഴുങ്ങിയ മുട്ടയും പുഴുങ്ങാത്ത മുട്ടയും കണ്ടാല്‍ എങ്ങനെ തിരിച്ചറിയാം? നമ്മുടെ മുമ്പിലിരിക്കുന്നത് പുഴുങ്ങിയ മുട്ടയാണോ പുഴുങ്ങാത്ത മുട്ടയാണോ എന്ന് കണ്ടെത്താന്‍ വളരെ സിമ്പിളായ ഒരു മാര്‍ഗമുണ്ട്. 
 
നമ്മുടെ അടുക്കളയിലെ ടേബിള്‍ ആണ് പരീക്ഷണ ശാല. ആദ്യം ചെയ്യേണ്ടത്, പുഴുങ്ങിയ എടുത്ത് ഈ ടേബിളില്‍ വയ്ക്കുക എന്നതാണ്. അതിന് ശേഷം സ്പീഡില്‍ കറക്കിവിടുക. നല്ല അടിപൊളിയായി കറങ്ങുന്നത് കാണാം. പെട്ടെന്നുതന്നെ അതിന്‍റെ കറക്കം നിര്‍ത്താനും കഴിയും. പിടിച്ചാലുടന്‍ അത് കറക്കം നിര്‍ത്തി മര്യാദരാമനായി ഇരിക്കുന്നു.
 
എന്നാല്‍ പുഴുങ്ങാത്ത മുട്ടയോ? ടേബിളിന് പുറത്ത് വച്ച് അതും കറക്കിവിടുക. വലിയ ബുദ്ധിമുട്ടാണ് ഒന്ന് കറങ്ങിക്കിട്ടാന്‍. സ്പീഡില്‍ കറങ്ങാനും മടി. എന്നാല്‍ പിടിച്ചുനിര്‍ത്താന്‍ നോക്കിയാലോ? ഇത്തിരികൂടി കറങ്ങിക്കോട്ടേ എന്ന മട്ടില്‍ വീണ്ടും കറങ്ങാനുള്ള ടെന്‍ഡന്‍സി പ്രകടിപ്പിക്കുകയും ചെയ്യും.
 
എന്തുകൊണ്ടാണ് ഇതെന്നല്ലേ? പൂര്‍ണമായും പുഴുങ്ങിയ മുട്ടയുടെ ഉള്‍വശം ഖരരൂപത്തിലാണ്. അത് വേഗം വട്ടം‌കറക്കാന്‍ പറ്റും. എന്നാല്‍ പുഴുങ്ങാത്ത മുട്ടയുടെ ഉള്‍‌വശം ദ്രാവകരൂപത്തിലാണ്, കറങ്ങിക്കിട്ടാന്‍ പണിപ്പെടും. പുഴുങ്ങാത്ത മുട്ടയുടെ കറക്കം നിര്‍ത്താന്‍ പ്രയാസമാണെന്നതിനും കാരണമുണ്ട്. അതിന്‍റെ പുറംതോട് കറക്കം നിര്‍ത്തിയാലും ഉള്ളിലെ ദ്രാവകം കറങ്ങിക്കൊണ്ടിരിക്കും.
 
പുഴുങ്ങിയമുട്ടയും പുഴുങ്ങാത്ത മുട്ടയും തമ്മില്‍ തിരിച്ചറിയാനുള്ള ഐഡിയ കിട്ടിയില്ലേ? ഇനി ഇക്കാര്യത്തില്‍ ആര്‍ക്കും നിങ്ങളെ പറ്റിക്കാനാവില്ലല്ലോ!Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ആരോഗ്യം

news

ഓര്‍മ്മക്കുറവാണോ നിങ്ങളുടെ പ്രശ്നം; ഭയപ്പെടേണ്ട... നിത്യേന ഒരു ഗ്ലാസ് പാല്‍ കുടിച്ചാല്‍ മതി !

കുട്ടികള്‍ക്ക് മാത്രമേ പാല്‍ കുടിക്കാന്‍ പാടുള്ളൂ എന്നതാണ് എല്ലാവര്‍ക്കും പൊതുവെയുള്ള ...

news

ഈ ചെടി നിങ്ങളുടെ മുഖ സൗന്ദര്യം ഇരട്ടിയാക്കും; ചെയ്യേണ്ടത് ഇതുമാത്രം

സൗന്ദര്യം നില നിർത്താനും സംരക്ഷിക്കാനും ബ്യൂട്ടി പാര്‍ലറുകള്‍ കയറിയിറങ്ങുന്നവര്‍ ...

news

ക്രീമുകള്‍ മാറി മാറി ഉപയോഗിച്ചിട്ടും ആ പ്രശ്നത്തിന് പരിഹാരമായില്ലേ ? പേടിക്കേണ്ട, വഴിയുണ്ട് !

ക്രീമുകള്‍ മാറി മാറി ഉപയോഗിച്ചിട്ടും ഫേഷ്യല്‍ ചെയ്തിട്ടും മുഖത്തെ പാടുകളും ...

news

നാരങ്ങയും കുക്കുമ്പറും ഒരു മാസം; ചാടിയ വയര്‍ ആലിലവയറായി മാറും !

പലരേയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് വയര്‍ ചാടുക എന്നത്. ഭക്ഷണശീലമോ വ്യായാമക്കുറവോ ...

Widgets Magazine