ജയിലിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി; ഒമ്പത് മരണം, നിരവധിപേര്‍ക്ക് ഗുരുതര പരുക്ക്

സാവോപോളോ, ചൊവ്വ, 2 ജനുവരി 2018 (09:56 IST)

ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒമ്പത് മരണം. 14 പേർക്കു ഗുരുതരമായി പരുക്കേറ്റു. ബ്രസീലിലെ കൊളോണിയ അഗ്രോഇൻഡസ്ട്രിയൽ ജയിലിലാണ് സംഭവം നടന്നത്. ഒമ്പത് പേർ മരിച്ചതായി സ്ഥിരീകരിച്ചെങ്കിലും അവർ ആരൊക്കെയാണെന്നു തിരിച്ചറിഞ്ഞിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.    
 
ശത്രുക്കളായ ഇരുസംഘങ്ങളിലുള്ളവർ തമ്മിലാണ് ഏറ്റുമുട്ടകുണ്ടായത്. അക്രമികള്‍ മരിച്ചവരുടെ മൃതദേഹങ്ങൾ കത്തിക്കുകയും സെല്ലുകളിലുണ്ടായിരുന്ന മെത്തകൾക്കു തീയിടുകയും ചെയ്തു. തുടര്‍ന്ന് അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്.
 
അതേസമയം ആക്രമണം നടക്കുന്നതിനിടെ നൂറിലേറെ തടവുകാർ ജയില്‍ നിന്നു രക്ഷപെട്ടെന്നും അവരില്‍ 29 പേരെ തിരികെപിടിച്ചെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.  
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ജയില്‍ ആക്രമണം മരണം പൊലീസ് Prison Death Brazil Brazilian Prison

വാര്‍ത്ത

news

ഓഖി ദുരന്തബാധിതർക്ക് സാമ്പത്തിക സഹായവുമായി മഞ്ജു

ഓഖി ദുരന്തബാധിതർക്ക് സാമ്പത്തിക സഹായവുമായി നടി മഞ്ജു വാര്യർ. മുഖ്യമന്ത്രിയുടെ ഓഖി ...

news

‘രാജ്യത്ത് വര്‍ഗീയരാഷ്ട്രീയം പിടിമുറുക്കുന്നു, ഭൂരിപക്ഷരാഷ്ട്രീയത്തിനെതിരെ നമ്മള്‍ ശബ്ദമുയര്‍ത്തണം’: പ്രകാശ് രാജ്

താനും രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചനയുമായി നടന്‍ പ്രകാശ് രാജ്. ബംഗളൂരു പ്രസ് ക്ലബ് ...

news

രാജ്യവ്യാപകമായി നടത്തുന്ന മെഡിക്കല്‍ ബന്ദില്‍ കേരളത്തിലെ ഡോക്ടർമാരും; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം ഇന്ന് തടസ്സപ്പെടും

ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യവ്യാപകമായി നടത്തുന്ന ...

news

മുത്തലാഖ് നിരോധന ബില്‍ ഇന്ന് രാജ്യസഭയില്‍

ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്‍ ചൊവ്വാഴ്ച രാജ്യസഭ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്. ...