വി ടി ബല്‍റാമിന് നേരെ കയ്യേറ്റവും ചീമുട്ടയേറും; തൃത്താലയില്‍ സംഘര്‍ഷം

തൃത്താല, ബുധന്‍, 10 ജനുവരി 2018 (11:01 IST)

വിടി ബല്‍റാം എംഎല്‍എയ്ക്ക് നേരെ കയ്യേറ്റ ശ്രമവും ചീമുട്ടയേറും. തൃത്താലയില്‍ ഒരു സ്വകാര്യ ലാബിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴായിരുന്നു സംഘര്‍ഷം അരങ്ങേറിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപി‌എം പ്രവര്‍ത്തകരും തമ്മില്‍ കല്ലേറും ഉന്തും തള്ളുമുണ്ടായി. ബല്‍റാമിന്റെ വാഹനത്തിന്റെ ചില്ല് തകര്‍ന്നു. പ്രവര്‍ത്തകരെ പിരിച്ചുവിടുന്നതിനായി ലാത്തിച്ചാര്‍ജ്ജ് നടത്തിയെങ്കിലും പ്രവര്‍ത്തകര്‍ ഇതുവരെയും പിരിഞ്ഞുപോയിട്ടില്ല.
 
രാവിലെ 10:30 ഓടെയാണ് വലിയ പൊലീസ് അകമ്പടിയില്‍ ബല്‍റാം ഉദ്ഘാടനത്തിനെത്തിയത്. എന്നാല്‍ അതിനുമുമ്പ് തന്നെ ഇടത് മുന്നണി പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു. ബല്‍റാമിനെതിരെ മുദ്രാവാക്യം വിളിച്ച് എത്തിയ പ്രവര്‍ത്തകര്‍ പൊലീസ് വാഹനത്തിന് മുകളില്‍ കയറിയാണ് ബല്‍റാമിന് നേരെ ചീമുട്ട വലിച്ചെറിഞ്ഞത്.
തുടര്‍ന്ന് ഇരു വിഭാഗത്തേയും പ്രവര്‍ത്തകര്‍ തമ്മില്‍ പരസ്പരം ഉന്തും തള്ളും കല്ലേറും നടന്നു. സംഘര്‍ഷത്തില്‍ എസ് ഐയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

സോഷ്യല്‍ മീഡിയയിലെ ആ മാനസികരോഗി നിങ്ങൾ വിചാരിക്കുന്നത് പോലെ കെ സുരേന്ദ്രനല്ല, ആ രോഗി വി ടി ബല്‍റാം ആണ്; പൊളിച്ചടക്കി രശ്മി നായര്‍

എ.കെ.ജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍‌റാമിനെ പൊളിച്ചടക്കി രശ്മി നായര്‍. ...

news

ഹെലികോപ്റ്റർ വിവാദം; മുഖ്യമന്ത്രിയും അറിഞ്ഞിട്ടില്ല, റവന്യു വകുപ്പും അറിഞ്ഞിട്ടില്ല - ഉത്തരവ് നിഷേധിച്ച് ഡിജിപി

പാര്‍ട്ടി സമ്മേളനത്തിനുവേണ്ടി ഓഖി ഫണ്ടെടുത്ത് ഹെലികോപ്ടര്‍ യാത്ര നടത്തിയെന്ന ...

news

കർണാടകയിൽ വൻ പ്രതിഷേധം

കർണാടകയിലെ വിജയപുരിയിൽ ദളിത് പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ...

Widgets Magazine