ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » ഫെങ്ങ്‌ ഷൂയി » പ്രണയമധു നുകരാന്‍ ഫെംഗ്ഷൂയി (Enjoy the dew of love through feng shui)
ഫെങ്ങ്‌ ഷൂയി
Bookmark and Share Feedback Print
 
PRO
പ്രണയം സത്യമാണ്, ശരീരങ്ങള്‍ തമ്മിലുരയുമ്പോള്‍ മാത്രമല്ല പ്രണയം ഉണ്ടാവുന്നത്, പ്രണയം പേരറിയാത്തൊരു നൊമ്പരമാണ്.....അങ്ങനെ പ്രണയത്തെ കുറിച്ചുള്ള കണ്ടെത്തലുകള്‍ പലതാണ്. പ്രണയം എന്തുതന്നെയാവട്ടെ, അത് നല്‍കുന്ന അനുഭൂതി എന്നും നില നിര്‍ത്താന്‍ സാധിക്കുന്നത് മഹാ ഭാഗ്യമായിരിക്കും.

പ്രണയവും ബന്ധങ്ങളും ഊഷ്മളമായി നില നില്‍ക്കാന്‍ ഫെംഗ്ഷൂയി വിദഗ്ധര്‍ പല ഉപദേശങ്ങളും നല്‍കുന്നുണ്ട്. അതില്‍ പ്രധാനപ്പെട്ട ചിലതാണ് ഇവിടെ പറയുന്നത്.

പ്രണയത്തിന്റെയും ബന്ധങ്ങളുടെയും ദിക്കാണ് തെക്കുപടിഞ്ഞാറ്. പ്രണയബന്ധം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ വീടിന്റെ ഈ ദിക്കിനെയും കാര്യമായി പരിഗണിക്കണം. ഇവിടെ ഒരു കുടുംബ ഫോട്ടോ വയ്ക്കുന്നത് നിങ്ങളുടെ കുടുംബത്തില്‍ മുമ്പത്തെക്കാളേറെ ഒത്തൊരുമയുണ്ടാക്കും. പ്രണയബന്ധം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇവിടെ ഒരു വ്യാളീമുഖമുള്ള ആമയെ വച്ച് പ്രണയ ഭാഗ്യം പരീക്ഷിക്കാം. വ്യാളീമുഖത്ത് ഒരു ചുവന്ന റിബണ്‍ വേണമെന്ന കാര്യവും ശ്രദ്ധിക്കുക.

തെക്ക് പടിഞ്ഞാറ് മൂലയില്‍ ഒരു മണിയോ വിന്‍ഡ് ചൈമോ അല്ലെങ്കില്‍ ഒരു ക്രിസ്റ്റലോ തൂക്കുന്നത് പ്രണയത്തിന്റെ ഊര്‍ജ്ജത്തിന് ചലനം നല്‍കും. വടക്കു കിഴക്ക് ഭാഗത്തെ ഊര്‍ജ്ജത്തിന്റെ ചലനം നിങ്ങളുടെ പ്രണയ ജീവിതത്തെയും മുന്നോട്ട് നടത്തുമത്രേ!

വീടിന്റെയോ കിടപ്പുമുറിയുടെയോ തെക്കുപടിഞ്ഞാറ് ഭാഗത്ത് നേര്‍ത്ത രീതിയിലുള്ള പ്രകാശ ക്രമീകരണം നടത്തുന്നതും പ്രണയം പൂത്തുലയുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നത്.

മെഴുകുതിരികളും പ്രണയത്തിന്റെ ചിഹ്നങ്ങളാണ്. റോസ്, മഞ്ഞ എന്നീ നിറങ്ങളിലുള്ള ക്രിസ്റ്റലുകള്‍ നിങ്ങളുടെ പ്രണയഭാഗ്യം വര്‍ദ്ധിപ്പിക്കും.

പിങ്ക് ബെഡ്ഷീറ്റുകള്‍ ഉപയോഗിക്കുന്നതും നിങ്ങളുടെ പ്രണയ ജീവിതത്തിന് ഊര്‍ജ്ജം പകരും. പിങ്ക് നിറം യാംഗ് ഊര്‍ജ്ജത്തെ വര്‍ദ്ധിപ്പിക്കുന്നതിനാല്‍ പ്രണയ വികാരങ്ങളെയും ഉത്തേജിപ്പിക്കും.

അതേപോലെ വീടിന്റെ തെക്കുപടിഞ്ഞാറെ മൂലയില്‍ ഒരു ഇന്‍‌ഡോര്‍ വാട്ടര്‍ ഫൌണ്ടന്‍ വാങ്ങിവയ്ക്കുന്നതും ഉത്തമമാണ്. ഫൌണ്ടന്‍ ഊര്‍ജ്ജ പ്രവാഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പ്രണയത്തിലും ഓളങ്ങള്‍ പരത്തുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: പ്രണയം, കിടപ്പറ, ഫെംഗ്ഷൂയി, അസ്ട്രോളജി, ജ്യോതിഷം