പലപ്പോഴും അവസരങ്ങള്‍ കൈവിട്ടു പോയ ശേഷമായിരിക്കും നാം അവയെ കുറിച്ച് ഓര്‍ക്കുന്നതും നഷ്ടപ്പെട്ടതില്‍ വിഷമിക്കുന്നതും. ശരിയായ സമയത്ത് അവസരങ്ങള്‍ കയ്യെത്തിപ്പിടിക്കാന്‍ ആരെങ്കിലും നമ്മെ സഹായിച്ചാലോ?
ഫെംഗ്ഷൂയി “ഗ്രീഡി ഡ്രാഗണ്‍“ അവസരങ്ങള്‍ മുതലാക്കാന്‍ നിങ്ങളെ സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പേര് സൂചിപ്പിക്കുംപോലെ, അവസരങ്ങള്‍ നേടിയെടുക്കാനുള്ള അവന്‍റെ അത്യാഗ്രഹത്തിന് അതിരുകളില്ലത്രേ !
ഫെംഗ്ഷൂയി ‘ഗ്രീഡി ഡ്രാഗണ്‍’ അഥവാ അത്യാഗ്രഹിയായ ഡ്രാഗണ്‍ ഒരു അവസരവും നഷ്ടപ്പെടാന്‍ ആഗ്രഹിക്കുകയില്ല. ആരെങ്കിലും തന്നെക്കാളും മുന്നിലെത്തുന്നതും ഈ കഥാപാത്രത്തിന് തീരെ സഹിക്കില്ല.
ഈ ഭൂഗോളത്തെ തന്നെ ശക്തമായി അടക്കിപ്പിടിച്ചു കൊണ്ടാണ് അത്യാഗ്രഹിയായ ഡ്രാഗന്‍റെ നില്‍പ്പ് - തന്‍റെ നിധി കൈവിട്ടു പോകാതെ. ഇത് അവസരങ്ങള്‍ കണ്ടെത്തുന്നതിനും അവ നഷ്ടപ്പെടുത്താതെ ഉപയോഗിക്കാനും ഉള്ള കഴിവിന്‍റെ വെളിപ്പെടുത്തല്‍ കൂടിയാണ്.
ഗ്രീഡി ഡ്രാഗന്‍റെ ചിത്രമോ രൂപമോ വീട്ടിലോ ഓഫീസിലോ വയ്ക്കുന്നതിലൂടെ അവസരങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നത്. താന്‍ മറ്റെല്ലാവരെക്കാളും ഉയര്‍ന്ന തലത്തിലാണെന്നാണ് ഗ്രീഡി ഡ്രാഗന്‍ സ്വയം വിശ്വസിക്കുന്നത്. മറ്റാരും തന്നെ കടത്തിവെട്ടാന്‍ ആഗ്രഹിക്കാത്ത ഈ അത്യാഗ്രഹി ആരെയും തന്‍റെ ഉന്നതമായ സ്ഥാനത്തിന് അടുത്തേക്ക് വരാന്‍ പോലും സമ്മതിക്കില്ലത്രേ !