ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വാസ്തു » ഗൃഹദോഷമകറ്റാന്‍ പഞ്ചശിരസ്സ് (Panchashirass will throw away all the gruha doshas)
വാസ്തു
Feedback Print Bookmark and Share
 
PROPRO
എത്ര വലിയ മണിമാളികയില്‍ താമസിച്ചാലും മനഃസമാധാനമില്ല എങ്കില്‍ എന്തെങ്കിലും കാര്യമുണ്ടോ? മണിമന്ദിരമായാലും സമാധാനവും സന്തോഷവും കളിയാടുന്നിടമായിരിക്കണം നമ്മുടെ വീട്. വീടിനെ ഇത്തരത്തില്‍ ഒരു സ്വപ്ന സൌധമാക്കാന്‍ വാസ്തു ശാസ്ത്രത്തില്‍ വഴികളുണ്ട്.

ദോഷങ്ങളെയെല്ലാം അകറ്റി ഗൃഹത്തില്‍ സമാധാനവും ഐശ്വര്യവും കളിയാടാനായി നടത്തുന്ന പൂജാകര്‍മ്മങ്ങളാണ് വാസ്തുബലിയും പഞ്ചശിരസ്സ് സ്ഥാപനവും. വീട്ടില്‍ താമസം തുടങ്ങുന്നതിന് മുമ്പ് പ്രധാന ആശാരിയാണ് സ്ഥലദോഷ ശാന്തിക്കായി വാസ്തുബലി നടത്തുക.

വാസ്തുബലിക്ക് ശേഷം പഞ്ചശിരസ്സ് സ്ഥാപിക്കുന്നതിലൂടെ ഗൃഹദോഷങ്ങള്‍ പൂര്‍ണമായി മാറുമെന്നാണ് വിശ്വാസം. ഇതിനായി വൈദഗ്ധ്യമുള്ള പൂജാരിമാരെയാണ് സമീപിക്കേണ്ടത്.

പേര് സൂചിപ്പിക്കുന്നതു പോലെ പഞ്ചശിരസ്സ് എന്നാല്‍ അഞ്ച് ശിരസ്സ് (തല) തന്നെ. സിംഹം, ആന, ആമ, പന്നി, പോത്ത് എന്നീ മൃഗങ്ങളുടെ തല, സ്വര്‍ണം, തങ്കം, പഞ്ചലോഹം എന്നിവയിലേതിലെങ്കിലും തീര്‍ത്ത് സ്ഥാപിക്കുന്നതിനെയാണ് പഞ്ചശിരസ്സ് സ്ഥാപനം എന്ന് അറിയപ്പെടുന്നത്.

പഞ്ചശിരസ്സ് നിര്‍മ്മിച്ച ശേഷം ചെറിയ ചെമ്പ് പെട്ടിയില്‍ ഒരുമിച്ചോ അല്ലെങ്കില്‍ ഒരോ ചെമ്പ് ചെപ്പുകളില്‍ ആക്കിയോ വേണം സ്ഥാപിക്കാന്‍. പ്രധാന മുറിയില്‍ കുഴിയെടുത്താണ് ഇത് സ്ഥാപിക്കുന്നത്. ഒരു ചാണ്‍ ആഴത്തില്‍ വേണം കുഴി എടുക്കേണ്ടത്.

കിഴക്ക് വശത്ത് ആന, പടിഞ്ഞാറ് സിംഹം, തെക്ക് പോത്ത്, വടക്ക് പന്നി, നടുക്ക് ആമ എന്നീ ക്രമത്തിലായിരിക്കും പഞ്ചശിരസ്സ് സ്ഥാപനം നടത്തുക.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: വാസ്തു, ജ്യോതിഷം, പഞ്ച ശിരസ്സ്, ഗൃഹദോഷം