ടാരറ്റ് കാര്‍ഡുകള്‍ | സൂര്യരാശി ഫലങ്ങള്‍ | പ്രത്യേക പ്രവചനം | സംഖ്യാ ജ്യോതിഷം | ഫെങ്ങ്‌ ഷൂയി | വാസ്തു | വ്യക്തികള്‍ വാര്‍ത്തകള്‍ | പ്രശസ്തരുടെ ജാതകം
പ്രധാന താള്‍ ആത്മീയം » ജ്യോതിഷം » വ്യക്തികള്‍ വാര്‍ത്തകള്‍ » ശരീര ലക്ഷണവും ഫലം പറയും (Predictions according to Samudrika Lakshana)
വ്യക്തികള്‍ വാര്‍ത്തകള്‍
Feedback Print Bookmark and Share
 
ശരീര ലക്ഷണ ശാസ്ത്രമാണ് സാമുദ്രിക ലക്ഷണ ശാസ്ത്രമെന്ന പേരില്‍ അറിയപ്പെടുന്നത്. പുരാതന കാലം മുതല്‍ പ്രചാരത്തിലുള്ള ഈ ലക്ഷണ ശാസ്ത്രം അനുസരിച്ച് മനുഷ്യരുടെ അവയവങ്ങളുടെ പ്രത്യേകതകളെ വിലയിരുത്തിയാണ് ഫലങ്ങള്‍ പ്രവചിക്കുന്നത്.

പുരുഷ സാമുദ്രിക
IFMIFM

കൈവിരലുകള്‍ക്ക് ഒരേ നീളമുള്ള പുരുഷന് ദീര്‍ഘായുസ്സ് ഉണ്ടായിരിക്കും. നെറ്റിക്ക് നാല് വിരല്‍ വീതിയുള്ളവന്‍ പണ്ഡിതനും വീതി കുറഞ്ഞ നെറ്റിയുള്ളവന്‍ പാമരനും ആയിരിക്കും.

നീണ്ട മൂക്ക്, നീണ്ട താടി, വിസ്താരമുള്ള നെഞ്ച്, നീണ്ട കണ്ണ് എന്നിവയും തലയുടെ മധ്യത്തില്‍ അല്ലെങ്കില്‍ വലത് ഭാഗത്ത് വലം‌പിരി ചുഴി, ചെറിയ ചുണ്ട് എന്നിവ പുരുഷ ഭാഗ്യ ലക്ഷണങ്ങളാണ്.

പുരികങ്ങള്‍ തടിച്ചിരുന്നാല്‍ ബലവാനും അഗ്ര രോമങ്ങള്‍ ചാഞ്ഞിരുന്നാല്‍ സമ്പന്നരും കീഴോട്ട് പതിഞ്ഞിരുന്നാല്‍ ദരിദ്രരും ആയിരിക്കും. ചഞ്ചല മിഴികള്‍ ദരിദ്രന്‍റെ ലക്ഷണമാണ്.

കാല്‍ വിരലുകള്‍ ഒന്നിനു മീതെ ഒന്ന് കയറിയിരിക്കുക അധികം വിരലുകള്‍ ഉണ്ടായിരിക്കുക എന്നിവ ദാരിദ്ര്യ ലക്ഷണമാണ്. ഞരമ്പുകള്‍ എഴുന്ന് നില്‍ക്കുന്നവര്‍ ദു:ഖിതരായിരിക്കും.

അടുത്ത താളില്‍ വായിക്കുക: സ്ത്രീ സാമുദ്രികം
 
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
ഇതും തിരയുക: സാമുദ്രിക ലക്ഷണം, ഫലം, ലക്ഷണ ശാസ്ത്രം, ശരീരം ജ്യോതിഷം