സ്ത്രീകളുടെ ആരോഗ്യത്തിന് ഈ പോഷകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം

അഭിറാം മനോഹർ| Last Modified വെള്ളി, 1 മാര്‍ച്ച് 2024 (19:51 IST)
ജോലിതിരക്കുകള്‍ക്ക് ശേഷവും വീട്ടുജോലികളും മറ്റുമായി സ്വന്തം ആരോഗ്യം കാര്യമായി ശ്രദ്ധിക്കാന്‍ സമയം ലഭിക്കാത്തവരാണ് സ്ത്രീകള്‍. ഓരോ പ്രായത്തിലും ആരോഗ്യത്തില്‍ നമ്മള്‍ പ്രത്യേകം ശ്രദ്ധ നല്‍കേണ്ടതാണ്. സ്ത്രീകളുടെ ആരോഗ്യത്തിനായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട പോഷകങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

അയണാണ് പട്ടികയിലെ ഏറ്റവും പ്രധാനമായ ഒന്ന്. പ്രത്യേകിച്ച് ഗര്‍ഭകാലത്ത് സ്ത്രീകളുടെ ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്ന അവസ്ഥ സാധാരണമാണ്. 30 കഴിഞ്ഞ സ്ത്രീകളിലും ഇത് പതിവാണ്. ചുവന്ന രക്താണുക്കള്‍ക്ക് ഓക്‌സിജനെ വഹിക്കാന്‍ സഹായിക്കുന്ന ഹീമോഗ്ലോബിന്‍ നിര്‍മിക്കണമെങ്കില്‍ ഇരുമ്പ് അത്യാവശ്യമാണ്. ബീന്‍സ്,പയര്‍,ചീര,ബീറ്റ്‌റൂട്ട്,ഈന്തപ്പഴം,മുന്തിരി തുടങ്ങിയ ഭക്ഷണങ്ങള്‍ ഇതിനാല്‍ ഡയറ്റില്‍ കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

വിറ്റമിന്‍ എ സ്ത്രീകളുടെ പ്രത്യുല്പാദന ആരോഗ്യത്തിന് ഏറെ പ്രാധാന്യമുള്ള വിറ്റാമിനാണ്. വിറ്റാമിന്‍ ബി12, കാത്സ്യം എന്നിവയും സ്ത്രീകളുടെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട പോഷകങ്ങളാണ്. പ്രായം കൂടും തോറും എല്ല് തേയ്മാന പ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ കൂടുതലായതിനാല്‍ കാത്സ്യം കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ചേര്‍ക്കേണ്ടതാണ്. എല്ലുകളുടെയും പല്ലിന്റെയും ആരോഗ്യത്തിന് കാത്സ്യത്തെ പോലെ പ്രധാനമാണ് വിറ്റാമിന്‍ ഡിയും. മഗ്‌നീഷ്യവും ഇതുപോലെ പ്രധാനപ്പെട്ട പോഷകമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പരീക്ഷക്കാലം കഴിഞ്ഞു, കുട്ടികള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ...

പരീക്ഷക്കാലം കഴിഞ്ഞു, കുട്ടികള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന പ്രവണതയുണ്ടാകും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
പരീക്ഷക്കാലമൊക്കെ കഴിഞ്ഞു ഇനി നമ്മുടെ കുട്ടികള്‍ക്ക് അവധിക്കാലമാണ്. സ്വാഭാവികമായും ...

ബദാം കൂടുതല്‍ കഴിച്ചാല്‍ വൃക്കയില്‍ കല്ലുണ്ടാകുമോ, ...

ബദാം കൂടുതല്‍ കഴിച്ചാല്‍ വൃക്കയില്‍ കല്ലുണ്ടാകുമോ, ഇക്കാര്യങ്ങള്‍ അറിയണം
തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും ബെസ്റ്റാണ് ബദാം. നട്‌സുകളില്‍ ഏറ്റവും നല്ലെതെന്നാണ് ...

അപരിചിതരോടു സംസാരിച്ചു തുടങ്ങേണ്ടത് എങ്ങനെ?

അപരിചിതരോടു സംസാരിച്ചു തുടങ്ങേണ്ടത് എങ്ങനെ?
ആദ്യമായി കാണുന്ന ആളെ 'എടാ, നീ, താന്‍' എന്നിങ്ങനെ അഭിസംബോധന ചെയ്യരുത്

മൈഗ്രേന്‍ തലവേദന ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മൈഗ്രേന്‍ തലവേദന ഉള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മൈഗ്രേന്‍ തലവേദനയുടെ തുടക്കത്തില്‍ തന്നെ വേദന രൂക്ഷമാകാതിരിക്കാനുള്ള വഴികള്‍

ആര്‍ത്തവ സമയത്തെ ലൈംഗികബന്ധം; അറിയേണ്ടതെല്ലാം

ആര്‍ത്തവ സമയത്തെ ലൈംഗികബന്ധം; അറിയേണ്ടതെല്ലാം
ആര്‍ത്തവ സമയത്തെ സെക്‌സ് തീര്‍ച്ചയയായും സുരക്ഷിതമാണ്