കാമുകന്റെ മരണം; ഹൃദയം നുറുങ്ങുന്ന വേദനയുമായി സഞ്ജയ് ദത്തിന്റെ മകൾ

Last Modified വെള്ളി, 5 ജൂലൈ 2019 (17:16 IST)
കാമുകന്റെ മരണത്തിൽ ഹൃദയം തകർന്ന് നടൻ സഞ്ജയ് ദത്തിന്റെ മകൾ തൃഷാല. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജൂലൈ 2നായിരുന്നു മരണം.

‘എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. എന്നെ സ്‌നേഹിച്ചതിനും സംരക്ഷിച്ചതിനും നന്ദി. നീ എനിക്ക് ജീവിതത്തില്‍ ഏറെ സന്തോഷം പകര്‍ന്നു. നിന്നെ കണ്ടുമുട്ടാന്‍ സാധിച്ചതിനാല്‍ ഞാന്‍ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ പെൺകുട്ടിയാണെന്ന് കരുതുന്നു. അനന്തതയിലും നീ എനിക്ക് വേണ്ടി ജീവിക്കും. എല്ലായ്പ്പോഴും നിന്റെ ബെല്ല’ - തൃഷാല കുറിച്ചു.

കാമുകനൊപ്പമുള്ള ചിത്രങ്ങളും മറ്റു വിശേഷങ്ങളും തൃഷാല പങ്കുവയ്ക്കാറുണ്ടായിരുന്നു. സഞ്ജയ് ദത്തിന് ബോളിവുഡ് നടി റിച്ച ശര്‍മയില്‍ ജനിച്ച മകളാണ് തൃഷാല. റിച്ചയുമായി സഞ്ജയ് ദത്ത് വിവാഹമോചനം നേടിയിരുന്നു. പിതാവുമായുള്ള തൃഷാലയുടെ ബന്ധം അത്ര സുഖകരമല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :