വാളയാർ പരമശിവം ഓൺ ദി വേ; കാവ്യയും ദിലീപും വീണ്ടുമൊന്നിക്കുന്നു ?

ദിലീപിന്റെ നായികയായി കാവ്യ മാധവൻ അഭിനയത്തിലേക്ക് വീണ്ടും ?!

Last Modified വെള്ളി, 5 ജൂലൈ 2019 (11:18 IST)
ദിലീപുമായുള്ള വിവാഹത്തിനു ശേഷം അഭിനയത്തിൽ നിന്നും ഒരിടവേളയെടുത്ത നടി വീണ്ടും സിനിമാജീവിതത്തിലേക്ക് തിരികെ വരുന്നതായി സൂചന. ദിലീപിന്റെ നായികയായി തന്നെയാകും തിരിച്ച് വരവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജോഷി സംവിധാനം ചെയ്ത റൺ‌വേ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് അറിയിപ്പ് ഉണ്ടായിരുന്നു. ഇതിൽ നായികയായി കാവ്യ തന്നെ വരുമെന്നാണ് റിപ്പോർട്ടുകൾ. സിബി കെ തോമസ് ഉദയ് കൃഷ്ണ ടീമായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. പുതിയ സിനിമയായ ശുഭരാത്രിയുടെ ഒഫീഷ്യല്‍ ലോഞ്ചിനെത്തിയപ്പോള്‍ ആരാധകര്‍ റണ്‍വേയുടെ രണ്ടാം ഭാഗത്തിനെക്കുറിച്ച് ചോദിച്ചിരുന്നു.

വാളയാർ പരമശിവം ഇനി എന്നെത്തുമെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. അധികം വൈകാതെ തന്നെ എത്തുമെന്നായിരുന്നു ദിലീപിന്റെ മറുപടി. സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അദ്ദേഹം പുറത്തുവിട്ടിരുന്നില്ല. ഇറങ്ങുന്നുവെന്നത് താരവും സ്ഥിരീകരിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഇതോടെയാണ് കാവ്യയും ചിത്രത്തിലുണ്ടാകുമെന്ന റിപ്പോർട്ടുകൾ വരുന്നത്.

2004 ഏപ്രില്‍ 25നായിരുന്നു റണ്‍വേ റിലീസ് ചെയ്തത്. ജോഷി-ദിലീപ് കൂട്ടുകെട്ടിലെത്തിയ ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. ദിലീപിനൊപ്പം ഇന്ദ്രജിത്തും മത്സരിച്ച് അഭിനയിക്കുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :