2018ലും 25 ലക്ഷം, ഈ വർഷവും 25; 370 കുടുംബങ്ങളെ ഏറ്റെടുത്തു- കരുതലോടെ മമ്മൂട്ടിയും ദുൽഖറും !

2018ലും 25 ലക്ഷം, ഈ വർഷവും 25; 370 കുടുംബങ്ങളെ ഏറ്റെടുത്തു- കരുതലോടെ മമ്മൂട്ടിയും ദുൽഖറും !

Last Modified വെള്ളി, 16 ഓഗസ്റ്റ് 2019 (14:52 IST)
മഴക്കെടുതിയിൽ ബുദ്ധിമുട്ടുന്ന കേരളത്തിനു കൈത്താങ്ങായി മമ്മൂട്ടിയും ദുൽഖർ സൽമാനും. ഇരുവരും ചേർന്ന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. നടൻ ജോജു ജോർജ് ആണ് ഫേസ്ബുക്ക് പോസ്റ്റ് വഴി ഈ കാര്യം വ്യക്തമാക്കിയത്.

അതോടൊപ്പം, പ്രളയബാധിതരായ 370 കുടുംബങ്ങളുടെ സംരക്ഷണം മമ്മൂട്ടി ഏറ്റെടുത്തതായും ജോജു ജോർജ് വ്യക്തമാക്കുന്നു.

2018ലെ പ്രളയത്തിലും ഇരുവരും ചേർന്ന് 25 ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. മമ്മൂട്ടി 15 ലക്ഷം രൂപയും ദുല്‍ഖര്‍ സല്‍മാന്‍ 10 ലക്ഷവുമാണ് നല്‍കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :